കായംകുളം: ആനാരി പള്ളിയിലെ നോമ്പുകഞ്ഞിയും പരിചരണത്തിന് സ്നേഹ സമ്പന്നരായ അന്തേവാസികളും കൂടിയായപ്പോൾ സ്നേഹഭവനിലെ ഉമൈബാെൻറ നോമ്പിന് പ്രൗഢിയോടൊപ്പം സന്തോഷവും. വാർധക്യ അവശതകൾക്കിടയിലും അഭയകേന്ദ്രത്തിലെ ഒാരോ നോമ്പുദിനവും ഉമൈബ ബീവിക്ക് സമ്മാനിക്കുന്നത് ആഹ്ലാദത്തിെൻറ നിമിഷങ്ങളാണ്. സ്നേഹഭവനിലെ ഏക നോമ്പുകാരിക്ക് സൗകര്യമൊരുക്കാൻ സഹജീവികളായ പൊന്നമ്മ, ജാനകിയമ്മ, ചെല്ലമ്മ, ഭവാനിയമ്മ എന്നിവർ സദാ ജാഗ്രത പുലർത്തി ഒപ്പമുണ്ട്. കാഴ്ചയില്ലാത്ത പൊന്നമ്മയോടാണ് ഉമൈബ ഉമ്മാക്ക് ഏറെയിഷ്ടം. ദിക്റും പ്രാർഥനകളുമായി ഉമൈബ കട്ടിലിൽത്തന്നെയാണ്. ആനാരി ജുമാമസ്ജിദിൽനിന്ന് കിട്ടുന്ന നോമ്പുകഞ്ഞിയാണ് ഇഷ്ടവിഭവം. ജീവനക്കാരിയായ വിലാസിനിയാണ് വൈകീട്ട് പള്ളിയിൽനിന്ന് കഞ്ഞി വാങ്ങി നൽകുന്നത്. മക്കൾക്ക് നന്മ വരണമെന്നതാണ് വ്രതാനുഷ്ഠാന ദിനങ്ങളിൽ ഇൗ മാതാവിെൻറ പ്രാർഥനകളിൽ നിറഞ്ഞുനിൽക്കുന്നത്. കരുവാറ്റ വഴിയമ്പലം ഭാഗത്തെ റോഡരികിലെ താമസക്കാരിയാകുംമുമ്പ് സന്തുഷ്ടമായ കുടുംബവീട്ടിലെ കാരണവത്തിയായിരുന്നു 70കാരിയായ ഇവർ. ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോഴും അല്ലലില്ലാതെ മക്കളെ വളർത്താനായി അധ്വാനിച്ച സ്ത്രീത്വം. അടുക്കളപ്പണി ചെയ്താണ് നാല് ആണിനെയും രണ്ട് പെണ്ണിനെയും പോറ്റിയത്. വറുതിയുടെ കാലത്തും സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബജീവിതത്തിെൻറ ഒാർമകൾ മാത്രേമ ഉമൈബാനിൽ ഇന്നും അവശേഷിക്കുന്നുള്ളൂ. ഒാരോ നോമ്പുകാലത്തും ഇടയത്താഴം കഴിക്കാനായി വാശിപിടിച്ച് കരഞ്ഞിരുന്ന മക്കളുമൊത്തുള്ള നല്ല കാലത്തിെൻറ ഒാർമകളാണുള്ളത്. ഉമ്മയുറങ്ങുന്ന പായക്കരികെ നോമ്പുപിടിക്കാനായി ഇടയത്താഴം കഴിക്കാൻ മണിക്കൂറുകളെണ്ണി കാത്തിരുന്ന മക്കളെ കുറിച്ച് പറയുേമ്പാഴെല്ലാം വിതുമ്പൽ അടക്കാൻ പാടുപെടുകയാണ് ഇൗ വയോധിക. ഉറക്കത്തിലേക്ക് വീണവരെ തട്ടിയെണീപ്പിച്ച് മുഖം കഴുകിയും ഭക്ഷണത്തിന് മുന്നിൽ പിടിച്ചിരുത്തിയും ഉരുളകളാക്കി വാരി നൽകിയ ഉമ്മയെ അവശകാലത്ത് മക്കൾക്ക് വേണ്ടാതായി. റമദാൻ അല്ലാത്തപ്പോഴും മക്കൾക്കായി നോമ്പുകാരിയെപ്പോലെ ജീവിച്ച കാലങ്ങളുണ്ടായിട്ടുണ്ട്. അവരുടെ വിശപ്പ് മാറ്റാനായി പട്ടിണി കിടന്നിട്ടുണ്ട്. എന്നിട്ടും വിധിയുടെ ക്രൂരവിനോദം ആറ് മക്കളെ പ്രസവിച്ച് വളർത്തി വലുതാക്കിയ മാതാവിന് എതിരായിരുന്നു. പുറേമ്പാക്കിൽ ഫ്ലക്സുകളാൽ ചുറ്റിമറച്ച കൂരയിൽ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ പൊലീസാണ് ആയാപറമ്പിലെ സ്നേഹഭവനിലേക്ക് എത്തിച്ചത്. ഇവിടത്തെ ഒാരോ ദിനവും ഉമൈബാന് സന്തോഷത്തിേൻറതാണ്. മികച്ച പരിചരണവും സൗകര്യവുമായതോടെ റമദാനുകൾ വീണ്ടും സന്തോഷത്തിേൻറതായി മാറി. അവശതകൾ വകവെക്കാതെ നോമ്പ് എടുക്കാൻ തയാറായത് ഇതിനാലാണ്. മുസ്ലിമായ ഏക അന്തേവാസിക്ക് പ്രാർഥനകൾക്കും നോമ്പുതുറക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സ്നേഹഭവനിൽ ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ മുഹമ്മദ് ഷമീർ പറഞ്ഞു. ഉമൈബാനായി പെരുന്നാൾ ആഘോഷവും ഉണ്ടാകും. -വാഹിദ് കറ്റാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.