മലങ്കര സഭയിൽ ശാശ്വത സമാധാനം ലക്ഷ്യം -പാത്രിയാർക്കീസ്​ ബാവ

കോലഞ്ചേരി/നെടുമ്പാശ്ശേരി: സഭ തർക്കത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ത​െൻറ സന്ദർശനത്തി​െൻറ ലക്ഷ്യമെന്നും ആകമാന സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ. സഭയിലെ സമാധാനത്തിന് ഏത് ചർച്ചക്കും തയാറാണെന്ന് നാലുദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ അദ്ദേഹം പുത്തൻകുരിശ് പാത്രിയാർക്ക സ​െൻററിൽ നടത്തിയ വാർത്തസമ്മേളനത്തിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സമാധാനം ലക്ഷ്യമിട്ടാണ് താൻ ഓർത്തഡോക്സ് സഭ നേതൃത്വത്തിന് കത്തെഴുതിയത്. എന്നാൽ, അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവർ അനുകൂലമായി പ്രതികരിക്കുമെന്നും തുറന്ന ചർച്ച സാധ്യമാകുമെന്നുമാണ് പ്രതീക്ഷ. ക്രൈസ്തവരുടെ മുഖമുദ്ര സമാധാനമാണെന്നത് ആരും വിസ്മരിക്കരുത്. സഭയുടെ പ്രാദേശിക നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രാദേശിക തലത്തിൽത്തന്നെ തീരുമാനമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ബാവ പറഞ്ഞു. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, പാത്രിയാർക്കീസ് ബാവയുടെ മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പുത്തൻകുരിശിൽ സഭ സുന്നഹദോസിലും വർക്കിങ് കമ്മിറ്റിയിലും അദ്ദേഹം പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.