ഇന്ധനവില കൂട്ടി മോദി ജനങ്ങളെ കൊള്ളയടിക്കുന്നു ^ഉമ്മൻ ചാണ്ടി

ഇന്ധനവില കൂട്ടി മോദി ജനങ്ങളെ കൊള്ളയടിക്കുന്നു -ഉമ്മൻ ചാണ്ടി ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കപട വാഗ്ദാനങ്ങളുടെ വക്താവായി മാറിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വെൺമണിയിൽ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവരംഗങ്ങളിലും വിലവർധന വരുത്തി ജനജീവിതം ദുസ്സഹമാക്കി. ഇന്ധനവില ദിനംതോറും വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. കേരളത്തിൽ നിയമവാഴ്ച തകർന്നു. കൊലപാതകം തുടർ സംഭവമായി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനങ്ങളുടെ അമർഷം രേഖപ്പെടുത്താനുള്ള അവസരമായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൻ. വിശ്വനാഥൻ, കരകുളം കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.