സൂക്ഷ്മപരിശോധക്ക് ഹാജരാകണം തിരുവനന്തപുരം: 2017 മേയില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ എല്‍എല്‍.ബി ഇൻറഗ്രേറ്റഡ് പഞ്ചവത്സര പരീക്ഷയുടെ സൂക്ഷ്മപരിശോധനക്കായി അപേക്ഷിച്ചവര്‍ ഇൗമാസം 24 മുതല്‍ 31 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഹാള്‍ടിക്കറ്റുമായി പുനഃപരിശോധനാ വിഭാഗത്തിൽ (ഇ.ജെ.1സെക്ഷന്‍) ഹാജരാകണം. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: തിരുത്തലുകള്‍ക്ക് അവസരം നല്‍കും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2018-19 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ 2018ലെ കേരള ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പാസായ വിദ്യാർഥികള്‍ അവരുടെ പേരും രജിസ്റ്റര്‍ നമ്പറും ഓണ്‍ലൈന്‍ അപേക്ഷയില്‍ ടൈപ് ചെയ്യുമ്പോള്‍ സ്വമേധയാ തന്നെ രേഖപ്പെടുത്തപ്പെടുന്ന മാര്‍ക്കുകള്‍, പാസായ വര്‍ഷം, പാസാകാന്‍ എടുത്ത അവസരങ്ങളുടെ എണ്ണം തുടങ്ങിയവയിലെ തിരുത്തലുകള്‍ക്ക് ട്രയല്‍ അലോട്ട്മെൻറിന് മുമ്പ് സര്‍വകലാശാല അവസരം നല്‍കും. ഇതു സംബന്ധിച്ച് സര്‍വകലാശാല ഔദ്യോഗിക അറിയിപ്പ് നല്‍കിയ ശേഷം തിരുത്തലുകള്‍ വരുത്താം. വൈവ പരീക്ഷ വിദ്യാർഥികളുടെ വൈവ പരീക്ഷ കാര്യവട്ടം അറബിക് പഠനവകുപ്പില്‍ ഇൗമാസം 28ന് രാവിലെ 10ന് നടക്കും. എല്ലാ വിദ്യാർഥികളും ഹാള്‍ടിക്കറ്റുമായി രാവിലെ 9.30ന് പഠനവകുപ്പില്‍ എത്തിച്ചേരണം. എം.എ, എം.എസ്‌സി ഫലം 2017 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍, തമിഴ്, ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, മെഡിസിനല്‍ കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി എന്നീ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.എ ഫലം 2017 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ പരീക്ഷാഫലം (എഫ്.ഡി.പി- സി.ബി.സി.എസ്) (2010 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്/2011,2012 അഡ്മിഷന്‍ സപ്ലിമെൻററി) വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ്മ പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ 11 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.