എം.ജി സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷ തീയതി കോട്ടയം: േമയ് 25ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്സി (സി.എസ്.എസ്, 2016 അഡ്മിഷൻ റഗുലർ/2013, 2014 ആൻഡ് 2015 അഡ്മിഷൻ സപ്ലിമ​െൻററി/മേഴ്സി ചാൻസ്) - അനലിറ്റിക് നമ്പർ തിയറി എന്ന പേപ്പറി​െൻറ പരീക്ഷ ജൂൺ 20ന് നടത്താൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. അപേക്ഷ തീയതി രണ്ടാം സെമസ്റ്റർ എം.ബി.എ (പുതിയ സ്കീം- 2017 അഡ്മിഷൻ റഗുലർ/2014 - 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ജൂൺ 20ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ േമയ് 29 വരെയും 50 രൂപ പിഴയോടെ 30 വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂൺ ഒന്നുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 150 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. പരീക്ഷ തീയതി നാലാം സെമസ്റ്റർ എം.എ/എം.സി.ജെ/എം.എസ്.ഡബ്ല്യു ആൻഡ് എം.ടി.എ (സി.എസ്.എസ്, 2016 അഡ്മിഷൻ റഗുലർ/2013, 2014 ആൻഡ് 2015 അഡ്മിഷൻ സപ്ലിമ​െൻററി/മേഴ്സി ചാൻസ്) - പൊളിറ്റിക്കൽ സോഷ്യോളജി ഓഫ് ഇന്ത്യ, പൊളിറ്റിക്സ് ഓഫ് പോസ്റ്റ് - മോഡേണിസം എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ജൂൺ 25, 27 തീയതികളിൽ നടക്കും. പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.സി.എ (സി.ബി.സി.എസ്.എസ്, 2013, 2014 ആൻഡ് 2015 അഡ്മിഷൻ) (പരാജയപ്പെട്ട വിദ്യാർഥികൾക്ക് മാത്രം) േമയ് 2018 പരീക്ഷയുടെ പ്രാക്ടിക്കൽ േമയ് 30ന് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. എം.ബി.എ റാങ്ക് ലിസ്റ്റ് മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മ​െൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലേക്ക് 2018-'19 വർഷത്തേക്കുള്ള എം.ബി.എ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പഠന വകുപ്പിലും സർവകലാശാല വെബ്സൈറ്റിലും (www.mgu.ac.in) ലഭ്യമാണ്. പരീക്ഷ ഫലം 2017 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി ഓണേഴ്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജൂൺ രണ്ടുവരെ അപേക്ഷിക്കാം. യു.ജി.സി- നെറ്റ്/ജെ.ആർ.എഫ് പരീക്ഷ പരിശീലനം യു.ജി.സി നടത്തുന്ന മാനവിക വിഷയങ്ങൾക്കുള്ള നെറ്റ്/ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി എംപ്ലോയ്മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സർവകലാശാല കാമ്പസിൽ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0481 2731025. കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് കോട്ടയം: 2017-'18 അധ്യയനവർഷത്തിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങളും ഫോട്ടോയും അടങ്ങിയ നിർദിഷ്ട പ്രഫോർമ ഇതുവരെ സമർപ്പിച്ചിട്ടില്ലാത്ത എല്ലാ അഫിലിയേറ്റഡ് കോളജുകളും പ്രിൻസിപ്പലി​െൻറ സാക്ഷ്യപ്പെടുത്തലോടുകൂടി േമയ് 31നകം സർവകലാശാല ഇലക്ഷൻ വിഭാഗത്തിൽ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.