പ്രതിപക്ഷ നേതാവിന്​ ഇത്​ അഭിമാന പോരാട്ടം

ചെങ്ങന്നൂർ: രമേശ് ചെന്നിത്തലക്ക് ചെങ്ങന്നൂർ മറ്റേത് രാഷ്ട്രീയ നേതാവിനേക്കാളും ഹൃദയബന്ധം ഏറെയുള്ള മണ്ണാണ്. അവിടത്തെ ഒരോ പ്രദേശവും മാത്രമല്ല ജനങ്ങളുമായും നല്ല അടുപ്പം. ത​െൻറ സമകാലികൻ കൂടിയായ സ്ഥാനാർഥി വിജയകുമാറിനെ ചെറുപ്പം മുതൽ അറിയുകയും ചെയ്യാം. അതിനാൽ ചെങ്ങന്നൂരിലെ വിജയം ചെന്നിത്തലക്ക് അനിവാര്യമാണ്. നാടിളക്കിയുള്ള പ്രചാരണത്തിൽ ചെന്നിത്തല മുഴുകിയിട്ട് ദിവസങ്ങളായി. കടകൾ കയറിയും വീടുകളിൽ പോയും വിജയകുമാറിനുവേണ്ടി വോട്ട് ചോദിക്കുന്നു. ബഥേൽ ജങ്ഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 11.30നാണ് പര്യടനം ആരംഭിച്ചത്. ബഹളങ്ങളില്ലാതെ എന്നാൽ, പരിചയക്കാരോട് സൗഹൃദം പങ്കിട്ട് തുടക്കം. കടകളിൽ കയറിയപ്പോൾ ജി.എസ്.ടിമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യാപാരികൾ മനസ്സുതുറന്നു. പലർക്കും ജി.എസ്.ടി ഫയൽ ചെയ്യുന്നതിനുപോലും നിശ്ചയമില്ല. ഗുജറാത്തിലെ ചില വ്യാപാരികൾ നികുതി ഉദ്യോഗസ്ഥരെ കടകളിൽ ബലമായി ഇരുത്തി ഫയൽ ചെയ്യാൻ നിർദേശിച്ചപ്പോൾ അവർപോലും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. വഴിയോര കച്ചവടക്കാരോടും കുട, ചെരിപ്പ് നന്നാക്കുന്ന പണിക്കാരോടും വോട്ട് അഭ്യർഥിച്ചു. നഗരത്തിലൂടെയുള്ള ഒാട്ടപ്രദക്ഷിണത്തിൽ നൂറുകണക്കിനാളുകളുമായി തെരഞ്ഞെടുപ്പി​െൻറ പ്രാധാന്യവും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളും പ്രതിപക്ഷനേതാവ് വിവരിച്ചു. പിണറായിയോടുള്ള ഗ്രൂപ് വൈരം തീർക്കാനാണ് ഭരണത്തി​െൻറ വിലയിരുത്തലാകും എന്ന് വി.എസ് പറയുന്നതെന്നാണ് പ്രതിപക്ഷനേതാവി​െൻറ അഭിപ്രായം. ഭരണത്തി​െൻറ വിലയിരുത്തലാകും എന്ന് വി.എസ് പറഞ്ഞതിനോട് മാത്രമാണ് യോജിപ്പ്. വി.എസ് പ്രചാരണം ഉടൻ അവസാനിപ്പിക്കാതെ ഇക്കാര്യം കുറച്ച് വേദികളിൽ കൂടി പറഞ്ഞിരുന്നെങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ വിജയം കൂടുതൽ എളുപ്പമാകുമെന്നും അേദ്ദഹം പറഞ്ഞു. കടകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിനുശേഷം ഒരു വിവാഹത്തിൽ പങ്കെടുക്കാൻവേണ്ടി പ്രചാരണത്തിന് കുറച്ചുസമയത്തേക്ക് അവധി നൽകി. എങ്കിലും ചെങ്ങന്നൂരിെല വിജയം ഉറപ്പാെണന്നും അത് ആത്മവിശ്വാസത്തോടെ പറയുകയാെണന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ. ആൻറണി നാളെ എത്തും ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് നേതാവ് എ.കെ. ആൻറണി 23, 24 തീയതികളിൽ ചെങ്ങന്നൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബുധനാഴ്ച വൈകീട്ട് നാലിന് വെണ്മണി കല്യാത്രയിൽ നടക്കുന്ന പൊതുയോഗത്തിലും അഞ്ചിന് പുലിയൂർ കിഴക്കേനട, ബുധനൂരിലെ എണ്ണക്കാട് ചന്ത ജങ്ഷൻ, 24ന് വൈകീട്ട് നാലിന് ചെറിയനാട് പടനിലം ജങ്ഷൻ, അഞ്ചിന് ചെന്നിത്തല ഇരമത്തൂർ, ആറിന് ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിലെ പരിപാടികളിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.