സ്ത്രീ സുരക്ഷ; സർക്കാറുകൾ പരാജയം - മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ ചെങ്ങന്നൂർ: രാജ്യത്തെ നിഷേധാത്മക ശക്തികളാണ് ബി.ജെ.പിയും സി.പി.എമ്മുമെന്ന് മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ സുസ്മിതദേവ് എം.പി. ബി.ജെ.പിയുടെ ഭീഷണിയിൽ രാജ്യവും ഇടതുപക്ഷത്തിെൻറ ഭീഷണിയിൽ കേരളവും മുന്നോട്ടുപോകുന്നു. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാറിെൻറ രണ്ടുവർഷത്തെ ഭരണം കഴിഞ്ഞപ്പോൾ ഒന്നും ശരിയായില്ലെന്ന് ജനങ്ങൾ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് മുൻഗണന നൽകുമെന്നുപറഞ്ഞ് പിണറായി വിജയൻ മുഖ്യമന്ത്രിപദത്തിൽ എത്തിയശേഷം സ്ത്രീകൾക്ക് മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച വനിത സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയ ഭൂപടത്തിൽനിന്ന് ഇടതുപക്ഷം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിന് കാരണം സ്ത്രീകൾ അവർക്കെതിരായി ചിന്തിച്ചുതുടങ്ങിയതിനാലാണ്. കേരളം ഇന്ന് അക്രമ രാഷ്ട്രീയത്തിെൻറയും കൊലപാതക രാഷ്ട്രീയത്തിെൻറയും ഈറ്റില്ലമായി മാറിയിരിക്കുന്നു. അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്നു. കർണാടക തെരഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരവും പ്രകടിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുെപ്പന്നും അവർ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. എൽ.ഡി.എഫ് സർക്കാർ ഭരണത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് അദ്ദേഹം പറഞ്ഞു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനർ എബി കുര്യാക്കോസ്, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ ഫാഷിസത്തിനെതിരെ സംസ്‌കാര സാഹിതിയുടെ കലാജാഥ ചെങ്ങന്നൂര്‍: രാഷ്ട്രീയ ഫാഷിസത്തിനെതിരെ ആഞ്ഞടിച്ച്, വര്‍ഗീയ ഫാഷിസത്തിെൻറ ദുരന്തങ്ങള്‍ വിശദീകരിച്ച് കാഴ്ചക്കാരനില്‍ ബോധവത്കരണത്തിെൻറ പുതിയതലം പകര്‍ന്നുനല്‍കി കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ കലാജാഥ. 'വാളല്ലെന്‍ സമരായുധ'മെന്ന തെരുവുനാടകം യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ചു. ആശയപരമായ ഏറ്റുമുട്ടലല്ലാതെ കൊന്നുതള്ളുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുന്നു. സി.പി.എമ്മിെൻറ കൊലക്കത്തി രാഷ്ട്രീയവും ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണവുമെല്ലാം നാടകത്തില്‍ വിമര്‍ശനവിധേയമാക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുഹൈബ് വധം, അരിയില്‍ ഷുക്കൂർ വധം, ശ്രീജിത്തിെൻറ കസ്റ്റഡി മരണം തുടങ്ങിയവയെല്ലാം മനുഷ്യമനഃസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി എത്തുന്നു. കൂടാതെ, കശ്മീരില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയെ മനുഷ്യമനഃസാക്ഷിക്ക് മുന്നില്‍ ഞെട്ടലോടെ അവതരിപ്പിക്കുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ആരിഫയും പുറംകുപ്പായവും' സ്‌കിറ്റും അവതരിപ്പിക്കുന്നുണ്ട്. സംസ്‌കാര സാഹിതി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് എഴുതി സംവിധാനം ചെയ്ത കലാരൂപമാണ് ചെങ്ങന്നൂരിലെങ്ങും അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.