വി.എസി​െൻറ ചെങ്ങന്നൂർ പര്യടനം തുടങ്ങി; മൂന്നുദിവസം ആറ്​ യോഗം

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ആവേശവും പകരാൻ മുതിർന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ എത്തി. മൂന്ന് നാളിൽ ആറ് യോഗമാണ് പാർട്ടി വി.എസിന് നിശ്ചയിച്ചിരിക്കുന്നത്. അണികൾ ആവേശത്തോടെയാണ് വി.എസിനെ വരവേറ്റത്. രാഷ്ട്രീയമായും സംഘടനപരമായും ശിഥിലമായ കോൺഗ്രസ് തകർെന്നന്ന ആമുഖത്തോടെയാണ് വി.എസ് വെൺമണി പാറച്ചന്തയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാ​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച യോഗങ്ങളിൽ തുടക്കമിട്ടത്. ''വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവശിവ'' എന്ന മട്ടിലാണ് കോൺഗ്രസി​െൻറ കാര്യമെന്നായിരുന്നു അദ്ദേഹത്തി​െൻറ പരിഹാസം. രാജ്യം ഭരിച്ചുഭരിച്ച് ഇപ്പോൾ മൂന്നിടത്ത് മാത്രമേ കോൺഗ്രസിന് അധികാരമുള്ളൂ. തേരാപാര നടക്കുകയാണെങ്കിലും അഹങ്കാരത്തിന് കുറവില്ല. കൈയിലിരുപ്പുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്ന് കോൺഗ്രസ് മനസ്സിലാക്കുന്നില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും മേൽ കോൺഗ്രസ് കുതിരകയറുകയാണ്. അധികാരം കൈയിലുണ്ടെങ്കിൽ എന്ത് വൃത്തികേടും ബി.ജെ.പി കാണിക്കുമെന്നതി​െൻറ തെളിവാണ് കർണാടകയിൽ കണ്ടത്. ജനഹിതത്തിന് നേരെ കാർക്കിച്ചുതുപ്പുകയാണ് അവർ ചെയ്തത്. ഗവർണർ ഉൾപ്പെടെ എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും വരുതിയിൽ നിർത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിയത്. ഭരണഘടനയെയും നിയമസംവിധാനങ്ങളെയും രാഷ്ട്രീയധാർമികതയെയും പിച്ചിച്ചീന്തി അധികാരം കൈയടക്കാനുള്ള ഭ്രാന്തൻ നടപടികളാണ് ബി.ജെ.പി സ്വീകരിച്ചത്. ജനാധിപത്യം നിലവിലുള്ള ഒരുരാജ്യത്തും നടക്കാത്ത വൃത്തികേടാണ് മോദിയും കൂട്ടരും കർണാടകയിൽ പരീക്ഷിച്ചത്. തെക്കേ ഇന്ത്യയിലേക്ക് കടക്കാമെന്ന ബി.ജെ.പിയുടെ ആഗ്രഹം മലർപ്പൊടിക്കാര​െൻറ സ്വപ്‌നമാണ്. സംഘ്പരിവാർ നിയന്ത്രിക്കുന്ന മോദി സർക്കാർ ചാതുർവർണ്യം തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകവഴി രാജ്യത്തി​െൻറ ബഹുസ്വരത തകർക്കാനാണ് സംഘ്പരിവാർ ശ്രമം. കല്ലുെവച്ച നുണകൾ തട്ടിവിട്ട് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും കേരളത്തിൽ പ്രചാരണം നടത്തുന്നു. സംഘ്പരിവാറി​െൻറ ഒരുതന്ത്രവും ഇവിടെ ഫലിക്കുകയില്ല. കാരണം, കേരളം ഇടതുപക്ഷ പുരോമന പ്രസ്ഥാനങ്ങൾക്ക് എല്ല നിലയിലും ശക്തമായ വേരോട്ടമുള്ള മണ്ണാണ്. ബി.ജെ.പിയുടെ എല്ലാവിധ കുത്സിത നീക്കങ്ങളെയും ചെറുത്തുതോൽപിക്കാൻ സംഘടനപരമായും ആശയപരമായും പ്രത്യയശാസ്ത്രപരമായും കെൽപുള്ളതാണ് ഇവിടുത്തെ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്തുള്ള സ്ഥലങ്ങളിൽ ബി.ജെ.പിക്ക് ഒരുസ്ഥാനവും ഉണ്ടാകില്ലെന്നതും ചരിത്രത്തിൽനിന്ന് ബോധ്യമുള്ള കാര്യമാെണന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് സർക്കാർ മുതലുള്ള ഇടതുപക്ഷ സർക്കാറുകൾ തുടങ്ങിെവച്ച വികസനപദ്ധതികളിലെ പോരായ്മകൾ പരിഹരിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള നടപടികളുമായാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലും നവീന പദ്ധതികളുമായി എൽ.ഡി.എഫ് സർക്കാർ മുന്നേറുകയാണ്. ചെങ്ങന്നൂരിൽ വികസനം നടന്നിട്ടില്ലെന്ന കോൺഗ്രസ് വാദം അംഗീകരിച്ചാൽതന്നെ പതിറ്റാണ്ടുകൾ ഭരിച്ച കോൺഗ്രസിനല്ലേ അതി​െൻറ ഉത്തരവാദിത്തമെന്നും വി.എസ് ചോദിച്ചു. സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വി.എസ് അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.