പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു

മൂവാറ്റുപുഴ: എം.സി റോഡിൽ കനത്ത മഴയെ തുടർന്ന് പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് 4.30നാണ് സംഭവം. തൃശൂരിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂർ പൊലീസ് അക്കാദമിയിലെ ജീപ്പാണ് മാറാടി സാറ്റലൈറ്റ് സ്്റ്റേഷന് സമീപം മറിഞ്ഞത്. എസ്.ഐയും രണ്ട് പൊലീസുകാരുമാണ് ജീപ്പിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. നവീകരണപ്രവർത്തനങ്ങൾ നടന്ന് മാസങ്ങൾ കഴിയുമുേമ്പ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. മാറാടി ഭാഗത്ത് മൂന്ന് ദിവസത്തിനിടെ അപകടം നാലായി. ബുധനാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ച 12ഒാടെ സാറ്റലൈറ്റ് എർത്ത് സ്‌റ്റേഷന് സമീപം നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് സമീപത്തെ മതിൽ തകർന്നിരുന്നു. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ റോഡിലൂടെയുള്ള യാത്ര സുഗമമായതോടെ അമിതവേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ സഞ്ചരിക്കുന്നത്. വളവുകളും തിരിവുകളും ഏറെയുള്ള റോഡിൽ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കുറവാണ് വ്യാപക അപകടങ്ങൾക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.