വിദേശത്തുനിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ ആകർഷിക്കാൻ പദ്ധതി തയാറാക്കുന്നു

നെടുമ്പാശ്ശേരി: വിദേശത്തുനിന്ന് കൂടുതൽ ചാർട്ടേഡ് വിമാനങ്ങളെത്താൻ കഴിയുന്ന തരത്തിൽ പദ്ധതി തയാറാക്കുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതിന് പദ്ധതി തയാറാക്കാൻ ഒരുങ്ങുന്നത്. വിദേശത്തുനിന്ന് അടിയന്തരമായി ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങുന്നതിന് ഇപ്പോൾ സുരക്ഷ കാരണങ്ങളാൽ അനുമതി നൽകാറില്ല. കസ്റ്റംസ്, എമിേഗ്രഷനും മറ്റും എളുപ്പത്തിലാക്കുന്നതുൾപ്പെടെ പ്രത്യേക നടപടികൾ ഇതിന് തയറാക്കേണ്ടതായിവരും. അനുമതിക്ക് കാലതാമസം നേരിടുന്നതിനാൽ കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾ ആകർഷിക്കപ്പെടുന്നില്ല. വൻകിട ബിസിനസ് ഗ്രൂപ്പുകെളയും മറ്റും ഇന്ത്യയിലേക്ക് വിവിധ സമ്മേളനങ്ങൾക്കും വിനോദസഞ്ചാരത്തിനും എത്തിക്കാൻ ഇതുമൂലം കഴിയാതെവരുന്നുണ്ട്. വിദേശത്തേക്കും വിദേശത്തുനിന്നുള്ളതുമായ ചാർട്ടേഡ് വിമാനങ്ങൾക്ക് വേഗത്തിൽ അനുമതി നൽകാനുള്ള പദ്ധതിക്കാണ് വ്യോമയാന മന്ത്രാലയം രൂപം കൊടുക്കാനൊരുങ്ങുന്നത്. വിമാനത്താവളങ്ങളിൽ േഡ്രാണുകളെ പ്രതിരോധിക്കാൻ സജ്ജീകരണങ്ങൾ സ്ഥാപിക്കുന്നു നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിൽ േഡ്രാണുകളെ പ്രതിരോധിക്കുന്നതിന് സജ്ജീകരണങ്ങൾ സ്ഥാപിക്കുന്നു. േഡ്രാണുകൾക്ക് വിമാനത്താവള പരിസരങ്ങളിൽ നിലവിൽ വിലക്കുണ്ടെങ്കിലും ചില സമയങ്ങളിൽ േഡ്രാണുകൾ എത്തുന്നുണ്ട്. ചില വിദേശരാജ്യങ്ങളിൽ വിമാനത്താവള പരിസരങ്ങളിൽ േഡ്രാണുകൾ ദൃശ്യങ്ങൾ പകർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും മറ്റ് ചിലയിടങ്ങളിൽ േഡ്രാണുകളുടെ പ്രവർത്തനം പൂർണമായി നശിപ്പിച്ചുകളയുന്ന സംവിധാനങ്ങളുമുണ്ട്. ഇത്തരം സംവിധാനങ്ങളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലും സ്ഥാപിക്കാൻ പദ്ധതി തയാറാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.