സാമൂഹിക വികസന പദ്ധതി നടപ്പാക്കും

കൂത്താട്ടുകുളം: മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂനിയൻ വിവിധ സാമൂഹിക വികസന പദ്ധതികൾ നടപ്പാക്കുമെന്ന് പ്രസിഡൻറ് ആർ. ശ്യാംദാസ് പറഞ്ഞു. ഹ്യൂമൻ റിസോഴ്സ് വിഭാഗം, ആധ്യാത്മിക പഠന കേന്ദ്രം, മന്നം സോഷ്യൽ സർവിസ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. വിഷൻ 2018 എന്ന പേരിൽ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. 59 കരയോഗങ്ങളിലും ആരോഗ്യ പ്രവർത്തന പരിപാടി ആരംഭിക്കും. തിരുമാറാടി എൻ.എസ്.എസ് കരയോഗം കുടുബമേളയിൽ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം യൂനിയൻ പ്രസിഡൻറ് നിർവഹിച്ചു. എടപ്രക്കാവ് കല്യാണമണ്ഡപത്തിൽ നടന്ന കുടുംബമേള യൂനിയൻ വൈസ് പ്രസിഡൻറ് കെ.കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം കെ.എൻ. രാമൻ നായർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം ആധ്യാത്മിക വിഭാഗം കോഓഡിനേറ്റർ എ.ബി. ജനാർദനൻ നായർ നിർവഹിച്ചു. ജനറൽ മെഡിസിനിൽ എം.ഡി ലഭിച്ച രഞ്ജിനി രാധാകൃഷ്ണനെ എച്ച്.ആർ.ഡി കോഓഡിനേറ്റർ എൻ.സി. വിജയകുമാർ അനുമോദിച്ചു. മാസകരയോഗങ്ങളിൽ പൂർണമായി പങ്കെടുത്തവർക്കുള്ള പുരസ്കാരങ്ങൾ യൂനിയൻ സെക്രട്ടറി എ.കെ. ജയകുമാർ വിതരണം ചെയ്തു. യൂനിയൻ വനിത സമാജം സെക്രട്ടറി ജയ സോമൻ, പി.എം. സനൽകുമാർ, എം.എസ്. രാധാകൃഷ്ണൻ നായർ, വി.ജി. രാമചന്ദ്രൻ നായർ, സുജിത്ത് മോഹൻ, രമ മുരളീധര കൈമൾ, എം.ആർ. നാരായണൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.