മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഭവനങ്ങളുടെ ഗുണഭോക്താക്കൾക്കുള്ള തുകയുടെ ആദ്യഗഡു വിതരണം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 160 വീടുകളും പി.എം.എ.വൈ പദ്ധതിയിൽ 30 വീടുകളുമാണ് നിർമിക്കുന്നത്. ഭവന പദ്ധതിക്ക് 30 ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റി വെച്ചിരിക്കുന്നത്. ബ്ലോക്ക്, ജില്ല പഞ്ചായത്ത് വിഹിതങ്ങൾ പഞ്ചായത്ത് ആവശ്യപ്പെടുന്ന മുറക്ക് പിന്നീട് കൈമാറും. സംസ്ഥാന സർക്കാർ വിഹിതം ബാങ്ക് വായ്പയായി ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ജോർഡി വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറ സിദ്ദീഖ്, അംഗങ്ങളായ സിനി സത്യൻ, ബൽക്കീസ്, പി.ടി. മനോജ്, ഗീത ഭാസ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.