കളമശ്ശേരി: ദേശീയപാതയിൽ മിനി. സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനായ കുമ്പളം നോർത്ത് മാളിയേക്കൽ വീട്ടിൽ ജൂഡി ഡിസിൽവയുടെ മകൻ എബിൻ പീറ്ററാണ് (21) മരിച്ചത്. ഒപ്പം സഞ്ചരിച്ച കുമ്പളം മങ്ങാട്ടിൽ അർജുനെ (24) ഗുരുതര പരിേക്കാടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച നാേലാടെ ദേശീയപാത നോർത്ത് കളമശ്ശേരിയിലാണ് അപകടം. മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. മാതാവ്: ഷീജ. സഹോദരങ്ങൾ: ജിബിൻ, നിബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.