റമദാൻ: നോമ്പുതുറയും ഇഫ്താറും ഹരിതചട്ടം പാലിച്ചാകും

തീരുമാനം കലക്ടറേറ്റിൽ ചേർന്ന സമുദായ നേതൃയോഗത്തിൽ ആലപ്പുഴ: ഈ വർഷത്തെ റമദാൻ നോമ്പുതുറ, ഇഫ്താർ സംഗമങ്ങൾ ഹരിതനിയമാവലി പ്രകാരം നടത്തുന്നതിന് തീരുമാനം. ജില്ലയിലെ മുസ്ലിം സമുദായ പ്രമുഖരുടെയും സമുദായ സംഘടനകളുടെ ജില്ല ഭാരവാഹികളുടെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ഐ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഇഫ്താർ വിരുന്നുകൾ സ്റ്റീൽ പാത്രങ്ങളും പ്രകൃതിസൗഹൃദ വസ്തുക്കളും ഉപയോഗിച്ച് പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തും. വീടുകളിലും മറ്റ് അനുബന്ധ സ്ഥലങ്ങളിലും നടക്കുന്ന നോമ്പുതുറകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുമെന്ന് സംഘടനാപ്രമുഖർ അറിയിച്ചു. യോഗത്തിൽ ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ ബിൻസ് സി. തോമസ് പങ്കെടുത്തു. ആവശ്യാനുസരണം കഴുകി ഉപേയാഗിക്കാൻ കഴിയുന്ന പാത്രങ്ങൾ ജമാഅത്ത് കമ്മിറ്റികൾ നേരിട്ടോ വിശ്വാസികളിൽനിന്ന് സംഭാവനയായോ സ്പോൺസർഷിപ്പിലൂടെയോ വാങ്ങി സൂക്ഷിക്കുക. ഭക്ഷണ മാലിന്യം വേർതിരിച്ച് ശേഖരിച്ച് അതാതിടങ്ങളിൽത്തന്നെ വളക്കുഴി നിർമിച്ച് നിക്ഷേപിച്ച് വളമാക്കി മാറ്റുക. കമ്പോസ്റ്റിങ്/ബയോഗ്യാസ് ഉപാധികളും സ്ഥാപിക്കാം. നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവ സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഡിസ്‌പോസബിൾ വസ്തുക്കൾ ഒഴിവാക്കുന്നതിന് നിർദേശം നൽകാം. പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ചെറിയ പാത്രങ്ങൾ/ കിണ്ണങ്ങൾ ആവശ്യാനുസരണം സജ്ജീകരിക്കുക. ആഹാരശേഷം പാത്രങ്ങൾ ഉപയോഗിക്കുന്നവർ തന്നെ കഴുകിവെക്കാൻ നിർദേശിക്കുന്നത് 'എ​െൻറ മാലിന്യം എ​െൻറ ഉത്തരവാദിത്തം' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായകമാണ്. പ്രചാരണ പരിപാടികൾക്ക് ഫ്ലക്സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകൾ ശീലമാക്കുക. ജമാഅത്ത് വക ഓഡിറ്റോറിയങ്ങൾ, ൈതക്കാവുകൾ എന്നിവിടങ്ങളിൽ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ സജ്ജീകരിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗം അംഗീകരിച്ചു. ജൈവ -അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് സംവിധാനമൊരുക്കും. ജമാഅത്ത് വക ഓഡിറ്റോറിയങ്ങളിൽ നടത്തപ്പെടുന്ന എല്ലാ വിവാഹങ്ങളും പൊതു പരിപാടികളും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്തണം. ഗ്രീൻ പ്രോട്ടോകോൾ സന്ദേശങ്ങൾ ഭിത്തികളിൽ ആലേഖനം ചെയ്യണം. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്ക് പ്രകൃതിസൗഹൃദ വസ്തുക്കൾമാത്രം ഉപയോഗിക്കുക. ഓഡിറ്റോറിയങ്ങളുടെ വാടക എഗ്രിമ​െൻറുകളിൽ ഗ്രീൻ പ്രോട്ടോകോൾ ഉൾപ്പെടുത്തുക. ഗ്രീൻ പ്രോട്ടോകോൾ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തൽ ഉൾപ്പെടെ സ്വീകരിക്കുക. പ്ലാസ്റ്റിക്കും ഡിസ്പോസബിൾ വസ്തുക്കളും മനുഷ്യനും പ്രകൃതിക്കും വരുംതലമുറക്കും വിപത്തെന്ന സന്ദേശങ്ങളും പ്രകൃതി സംരക്ഷണ ആവശ്യകതയും ഖുതുബകളിൽ ഉൾപ്പെടുത്തുക. നോമ്പുതുറ, ഇഫ്താർ, തറാവീഹ് നമസ്‌കാരം, പെരുന്നാളാഘോഷം, നബിദിനാഘോഷം, ഉറൂസുകൾ എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയിലപോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കളിലാക്കുക. ഭക്ഷണം വാങ്ങാൻ എത്തുന്നവർ സ്വന്തം പാത്രങ്ങൾ കൊണ്ടുവരുന്നതിന് ആഹ്വാനം ചെയ്യുക. റാലികൾ, സമ്മേളനങ്ങൾ, മതപ്രഭാഷണ പരമ്പരകൾ തുടങ്ങിയവ സംഘടിപ്പിക്കുമ്പോൾ ആഹാരപാനീയങ്ങൾ പ്രകൃതി സൗഹൃദ പാത്രങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ച് വിതരണം ചെയ്യുക. ആഹാരപാനീയങ്ങൾ വിതരണം നടത്തുന്ന സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവക്ക് മുൻകൂട്ടി രജിസ്ട്രേഷൻ വെച്ച് ഡിസ്പോസബിൾ വസ്തുക്കൾ ഒഴിവാക്കാൻ മുൻകൂട്ടി കർശന നിർദേശങ്ങൾ നൽകുക. മദ്റസ കുട്ടികൾക്ക് നിരന്തരം ഗ്രീൻ പ്രോട്ടോകോൾ ക്ലാസുകൾ നൽകുക. വൈകുന്നേരങ്ങളിൽ മുതിർന്നവർക്ക് നടത്തുന്ന ഖുർആൻ ക്ലാസുകളിലും മറ്റ് ക്ലാസുകളിലും ഗ്രീൻ പ്രോട്ടോകോൾ പ്രതിപാദിക്കുക. പള്ളികളിലും ഓഡിറ്റോറിയങ്ങളിലും അറബിക് കോളജുകളിലും മദ്റസകളിലും ജമാഅത്തുകളുടെ നേതൃത്വത്തിലെ സ്‌കൂളുകളിലും കോളജുകളിലും ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ്/ ബയോഗ്യാസ് ആക്കി മാറ്റുന്നതിനുള്ള ഉപാധികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷ​െൻറയും സേവനം പ്രയോജനപ്പെടുത്തി സ്ഥാപിക്കുക. പ്ലാസ്റ്റിക് ഉൾപ്പെെട അജൈവ വസ്തുക്കൾ കഴുകി വൃത്തിയാക്കി ഉണക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ പാഴ്വസ്തു വ്യാപാരികൾക്കോ നൽകുക. ഓരോ പരിപാടികളും പ്രകൃതിയെ നശിപ്പിക്കാത്ത വിധം നടത്തുന്നതിന് വ്യാപകമായ പ്രചാരണം ഓരോ മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ ജില്ല ശുചിത്വ മിഷൻ ഓഫിസുകളുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: www. Sanitation.kerala.gov.in. യോഗത്തിൽ ഇ. മുഹമ്മദ് യൂസുഫ് സേട്ട്, തൈക്കൽ സത്താർ, എം. മുഹമ്മദ് കോയ, എസ്. മുഹമ്മദ് കബീർ, നവാസ് ജമാൽ, യു. ഷൈജു, ടി.എച്ച്. മുഹമ്മദ് ഹസൻ, സി.സി. നിസാർ, അബ്ദുൽ ഗഫൂർ റാവുത്തർ, എസ്. അബ്ദുൽ നാസർ, സലീം, എ. നസീർ, ജമാൽ പള്ളാത്തുരുത്തി, ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.