മോഷണ​േക്കസുകളിലെ പ്രതികൾ അറസ്​റ്റിൽ

അമ്പലപ്പുഴ: നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കൊടുങ്ങാനൂർ പഴവിലാകത്ത് രാജേഷ് (37), കോഴിക്കോട് താമരശ്ശേരി കാപ്പിക്കുന്നുമ്മേൽ അബ്ദുൽ അലി (36) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി പി.വി. ബേബി, പുന്നപ്ര എസ്.ഐ ആർ. ബിനു എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം 30 മോഷണക്കേസ് രാജേഷിനെതിരെ ഉെണ്ടന്നും നാൽപതിലേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണന്നും പൊലീസ് പറഞ്ഞു. കർണാടക ദേശീയപാതയിൽ രാത്രി വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരിൽനിന്ന് പണവും സ്വർണവും കൊള്ളയടിക്കുന്ന ആളാണ് അബ്ദുൽ അലി. സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്നതിനിടെ പരിചയപ്പെട്ട ഇരുവരും ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഈ മാസം മൂന്നിന് താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് 10 പവൻ മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് മുങ്ങി. ബുധനാഴ്ച പുലർച്ച കാറിൽ എറണാകുളത്തേക്ക് പോകുന്നതിനിടെ പുന്നപ്ര അറവുകാട് ജങ്ഷന് സമീപമാണ് ഇരുവരും അറസ്റ്റിലായത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.