വിധിയെഴുതാൻ 1,99,340 വോട്ടർമാർ

ആലപ്പുഴ: ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 സമ്മതിദായകർ. ഉപതെരഞ്ഞെടുപ്പി​െൻറ ഭാഗമായി നടത്തിയ കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ശേഷമുള്ളതാണ് ഈ കണക്ക്. ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ. 10,708 വോട്ടർമാരുടെ വർധനയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പോടെ ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകുന്ന കന്നിവോട്ടർമാരുടെ എണ്ണം 5039 ആണ്. ഇൗ മാസം എട്ട് വരെയുള്ള കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലും ഉൾപ്പെടെ ഇപ്പോൾ മണ്ഡലത്തിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 വനിത വോട്ടർമാരുമാണുള്ളത്. ഈ വർഷമാദ്യത്തെ പട്ടികയിൽ ഇത് യഥാക്രമം 87,795ഉം 1,00,907ഉം ആയിരുന്നു. വനിത വോട്ടർമാരുടെ എണ്ണത്തിൽ 5559 പേരുടെ വർധനയുണ്ടായപ്പോൾ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടർമാരിൽ 52 പേരെ ഒഴിവാക്കിയപ്പോൾ പുതുതായി ചേർത്തത് 5174 പേരെയാണ്. മണ്ഡലത്തിൽ ഭിന്നലിംഗ വോട്ടർമാർ ആരുമില്ല. മണ്ഡലത്തിലെ വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള പ്രായ ഗ്രൂപ് 30-39 വയസ്സുള്ളവരും 40-49 വയസുള്ളവരുമാണ്. ആകെ വോട്ടർമാരിൽ 16.52 ശതമാനം പേർ (39,265 വോട്ടർമാർ) 30-39 പ്രായ ഗ്രൂപ്പിൽനിന്നുള്ളവരാണ്. 38,779 (16.32 ശതമാനം) വോട്ടർമാർ 40-49 ഗ്രൂപ്പിൽനിന്നുള്ളവരാണ്. 50-59 പ്രായ ഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടർമാരും മണ്ഡലത്തിലുണ്ട്. 60-69 പ്രായ ഗ്രൂപ്പുകാരായി 27,889 വോട്ടർമാരും 70-79 സംഘത്തിൽ 14,543 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 20-29 ഗ്രൂപ്പിലുള്ള 34,070 വോട്ടർമാരും 80 വയസ്സിന് മുകളിലായി 5573 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. തെരഞ്ഞെടുപ്പിന് ആവശ്യമായ വോട്ടർപട്ടിക അച്ചടി പൂർത്തിയായി. അന്തിമ പട്ടികക്കുശേഷമുള്ള കൂട്ടിച്ചേർക്കൽ പട്ടിക ഇതിനകം അച്ചടിച്ച് കഴിഞ്ഞു. സ്ഥാനാർഥികൾക്ക് പട്ടിക വിതരണം ചെയ്തു. വോട്ടർമാർക്കുള്ള സ്ലിപ്പുകളുടെ അച്ചടിയും പൂർത്തിയായിട്ടുണ്ട്. വോട്ട് ചെയ്യാൻ അഭ്യർഥിച്ച് കലക്ടറുടെ കത്ത് ആലപ്പുഴ: വോട്ടർമാർക്കുള്ള ബോധവത്കരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ടർ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള സ്വീപ് പദ്ധതിയിൽ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ടി.വി. അനുപമ അറിയിച്ചു. ഇതി​െൻറ ഭാഗമായി മണ്ഡലത്തിൽ പ്രത്യേക വാഹനത്തിൽ മാതൃക പോളിങ് ബൂത്ത് സജ്ജമാക്കി ജനങ്ങളെ വിവി പാറ്റ് സംവിധാനം പരിചയപ്പെടുത്തി വരുകയാണ്. ഇതോടൊപ്പം 'വോട്ട് ചെയ്യൂ, എ​െൻറ വോട്ട് എ​െൻറ നാടിന്' തലക്കെട്ടിൽ എല്ലാവരും വോട്ടുചെയ്യേണ്ടതി​െൻറ പ്രാധാന്യം വ്യക്തമാക്കുന്ന കലക്ടറുടെ കത്തും ഇതോടൊപ്പം നൽകുന്നുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ മേഖലകളിലെയും ജനങ്ങളെ ബോധവത്കരിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷ​െൻറ നിർദേശം. വോട്ടിങ് ശതമാനത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളേക്കാൾ വർധനയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പി​െൻറ പ്രാധാന്യം, വോട്ടവകാശം വിനിയോഗിക്കുന്നതി​െൻറ ആവശ്യകത എന്നിവ വിവരിക്കുന്ന ലഘുലേഖകൾ പ്രദർശന വാഹനത്തോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. വിവിധ സാമൂഹിക, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും വോട്ടർ ബോധവത്കരണ പരിപാടികൾക്ക് ഉണ്ടാകണമെന്ന് കലക്ടർ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.