പെർമിറ്റിൽ കൃത്രിമം കാണിച്ച് സംസ്ഥാന്​ ഒഴുക്കിയത് കോടികളുടെ ബിയർ

കൊച്ചി: പെർമിറ്റിൽ കൃത്രിമം കാണിച്ച് ബഹുരാഷ്ട്ര കമ്പനി സംസ്ഥാനെത്താഴുക്കിയത് കോടികളുടെ ബിയർ. സംസ്ഥാന ബിവറേജസ് കോർപറേഷനെ (കെ.എസ്.ബി.സി) കബളിപ്പിച്ച് നടത്തിയ ഇടപാടിന് ഒത്താശ ചെയ്തത് ഉദ്യോഗസ്ഥരെന്നും ആരോപണം. ഇടപാട് വിവാദമായതോടെ കോർപറേഷൻ മദ്യക്കമ്പനിക്ക് 75 ലക്ഷം പിഴയിട്ടു. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനിയായ സാബ് മില്ലറിനാണ് കോർപറേഷൻ പിഴ ചുമത്തിയത്. കമ്പനി വിതരണം ചെയ്യുന്ന ബിയറുകൾക്ക് വിപണി ഉറപ്പിക്കാൻ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അനധികൃതമായി ലോഡ് ഇറക്കുകയായിരുന്നു. പെർമിറ്റിൽ കൃത്രിമം കാണിച്ചായിരുന്നു ഇടപാട്. കോർപറേഷനിൽനിന്ന് എടുത്ത പെർമിറ്റ് വെയർഹൗസുകളിൽ കൊടുത്തശേഷമാണ് ബിയർ പെട്ടികൾ എടുക്കുന്നത്. പെർമിറ്റിൽ വണ്ടിയുടെ നമ്പർ, എത്ര പെട്ടി ബിയർ ലോഡിലുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതനുസരിച്ചാണ് ലോഡ് നൽകുന്നത്. എന്നാൽ, പെർമിറ്റി​െൻറ യഥാർഥ കോപ്പി കൈയിൽ വെക്കുകയും പകർപ്പെടുത്ത് ഉപയോഗിക്കുകയുമായിരുെന്നന്നാണ് പ്രാഥമികവിവരം. തിരുവനന്തപുരം നെടുമങ്ങാട് വെയർഹൗസിൽ ഇത്തരത്തിൽ ബിയർ എടുക്കുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. എട്ടുമാസമായി സമാനരീതിയിൽ കോടികളുടെ ബിയർ സംസ്ഥാനത്ത് വിതരണത്തിന് എത്തിച്ചതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 22 വെയർഹൗസാണ് കോര്‍പറേഷനുള്ളത്. ഇവിടത്തെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയല്ലാതെ ഇടപാട് നടത്താനാകില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് എം.ഡി എച്ച്. വെങ്കിടേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, മദ്യക്കമ്പനിക്ക് പെര്‍മിറ്റ് ശരിയാക്കാനും സഹായത്തിനുമായി വെയർഹൗസുകളില്‍ എത്തിയിരുന്ന ജോലിക്കാരന്‍ അഴിമതി പുറത്തായതോടെ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി കമീഷണറുടെ കീഴിൽ ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.