ആറുമാസത്തിനകം റിയൽ എസ്​റ്റേറ്റ്​ റെഗ​ുലേറ്ററി അതോറിറ്റി നിയമമുണ്ടാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പ്രവർത്തനം ഫലപ്രദമാക്കാൻ ആറുമാസത്തിനകം സർക്കാർ നിയമമുണ്ടാക്കണമെന്ന് ഹൈകോടതി. അതോറിറ്റി രൂപവത്കരിച്ചെങ്കിലും നിയമമില്ലാത്തതിനാൽ, പ്രവർത്തനം സാധ്യമാവാത്തതും പരാതികൾക്ക് പരിഹാരമില്ലാത്തതുമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ഉത്തരവ്. കേരള ഗ്രാമം പ്രോപ്പർട്ടീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽനിന്ന് വില്ലകളും അപ്പാർട്മ​െൻറുകളും വാങ്ങിയവർക്ക് കരാർ പ്രകാരം നിർമാണം പൂർത്തീകരിച്ച് കൈമാറാത്ത പരാതിയിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി എം. സുഭാഷ് അടക്കം 22 പേർ നൽകിയ ഹരജിയാണ് പരിഗണിച്ചത്. 2016 ലെ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മ​െൻറ്) ആക്ട് പ്രകാരം റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവിൽ വന്നെങ്കിലും നിയമനം നടത്തിയിട്ടില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. അതോറിറ്റിയിലെ നിയമനത്തിനും നിയമനിർമാണത്തിനും ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മുഴുസമയ അതോറിറ്റിയുടെ നിയമനം ഉണ്ടാകുന്നതുവരെ തദ്ദേശഭരണ സെക്രട്ടറിക്ക് ചുമതല നൽകി 2017 ഫെബ്രുവരി 23ന് ഉത്തരവുണ്ടെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഹരജിക്കാർക്ക് പരാതി ഇൗ ഉദ്യോഗസ്ഥന് സമർപ്പിക്കാം. എന്നാൽ, നിയമങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും അതോറിറ്റിയുടെ പ്രവർത്തനം നടക്കുന്നില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്നാണ് കോടതി ഉത്തരവ്. ഹരജിക്കാരുടെ പരാതി നിയമപരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറാനും കോടതി ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.