പ്രചാരണച്ചൂടിൽ ചെങ്ങന്നൂർ

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കൃത്യം മൂന്നാഴ്ച മാത്രം ശേഷിക്കെ ചെങ്ങന്നൂർ നിയമസഭ മണ്ഡലം പ്രചാരണച്ചൂടിൽ തിളച്ചു മറിയുന്നു. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡി.വിജയകുമാറും എൻ.ഡി.എയുടെ അഡ്വ.പി.എസ് ശ്രീധരൻപിള്ളയും തിങ്കളാഴ്ച നാമനിർേദശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ച പത്രിക നൽകും. ആം ആദ്മി പാർട്ടിയുടെ രാജീവ് പള്ളത്തും തിങ്കളാഴ്ച പത്രിക നൽകി. വി.എം. സുധീരനും ഉമ്മൻ ചാണ്ടിയും പങ്കെടുത്ത വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പര്യടന പരിപാടി യു.ഡി.എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്. വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രയാർ ഗോപാലകൃഷ്ണൻ, ജോസഫ് വാഴക്കൻ തുടങ്ങിയവരും പ്രചാരണ രംഗത്തുണ്ട്. സ്ഥാനാർഥി വിജയകുമാറി‍​െൻറ മകൾ ജ്യോതി മുഴുവൻ സമയവും പ്രചാരണ രംഗത്ത് സജീവമാണ്. എൽ.ഡി.എഫി‍​െൻറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എം.വി. ഗോവിന്ദൻ, ആർ. നാസർ, എം.എച്ച്. റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സജീവമാണ്. മന്ത്രിമാരായ ജി. സുധാകരൻ, ഡോ.ടി.എം തോമസ് ഐസക് തുടങ്ങിയവർ വീടുകയറിയുള്ള വോട്ട്പിടിത്തത്തി​െൻറ തിരക്കിലാണ്. 17ന് സി.പിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് മണ്ഡലത്തിൽ എത്തും. സ്ത്രീസുരക്ഷ, നാടി‍​െൻറ രക്ഷ എന്ന മുദ്രാവാക്യത്തിൽ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ നടക്കുന്ന വനിത അസംബ്ലി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പ് കൺെവൻഷനിൽനിന്ന് ബി.ഡി.ജെ.എസ്. വിട്ടുനിന്നത് എൻ.ഡി.എ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നാമനിർദേശ പത്രികസമർപ്പണത്തിലും ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ബി.ഡി.ജെ.എസി​െൻറ പിണക്കം എൻ.ഡി.എയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എൽ.ഡി.എഫും യു.ഡി.എഫും. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.