മണ്ണഞ്ചേരി: ബൈക്ക് മോഷ്ടിച്ച വിദ്യാർഥി െപാലീസ് പിടിയിൽ. കഴിഞ്ഞ ദിവസം കലവൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച കൗമാരക്കാരനാണ് മണിക്കൂറുകൾക്കകം െപാലീസ് വലയിലായത്. മണ്ണഞ്ചേരി സരിത നിവാസിൽ ശരത് കുമാറിെൻറ ബൈക്കാണ് ഞായറാഴ്ച ഉച്ചയോടെ മോഷ്ടിക്കപ്പെട്ടത്. രാവിലെ കലവൂർ മുത്തൂറ്റ് ഫിനാൻസിന് മുൻവശം നിർത്തിയിട്ട ബൈക്ക് തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മോഷണം അറിയുന്നത്. തുടർന്ന് മണ്ണഞ്ചേരി െപാലീസിൽ പരാതി നൽകി. നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്ലസ് വൺ വിദ്യാർഥി മണ്ണഞ്ചേരി എസ്.ഐ ലൈസാദ് മുഹമ്മദിെൻറ പിടിയിലായത്. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സീനിയർ സിവിൽ െപാലീസ് ഓഫിസർ സുരേഷ്, സിവിൽ െപാലീസ് ഓഫിസർമാരായ സന്തോഷ്, സൈജു, ഷാനവാസ് എന്നിവരും െപാലീസ് സംഘത്തിലുണ്ടായിരുന്നു. ഹരിതഗീതം നെല്‍കര്‍ഷക സ്വാശ്രയസംഘം കൂട്ടായ്മ അന്വേഷിക്കാൻ കോടതി നിർദേശം കുട്ടനാട്: എസ്.എന്‍.ഡി.പി കുട്ടനാട് യൂനിയന്‍ മുന്‍ ഭരണസമിതിയുടെ കീഴില്‍ രൂപവത്കരിച്ച ഹരിതഗീതം നെല്‍ക്കര്‍ഷക സ്വാശ്രയസംഘം കൂട്ടായ്മക്കെതിെര അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കി. വെളിയനാട് മുരുക്കുവേലില്‍ എബിമോന്‍ സമര്‍പ്പിച്ച പരാതിയിലാണ് രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുളിങ്കുന്ന് െപാലീസിന് നിര്‍ദേശം നല്‍കിയത്. ഹരിതഗീതം നെല്‍ക്കര്‍ഷക സ്വാശ്രയസംഘത്തിന് കീഴില്‍ പരസ്പര സഹായ സംഘങ്ങളുണ്ടാക്കി വ്യാജരേഖകളും മറ്റും ഉപയോഗിച്ച് വായ്പയെടുത്തുവെന്നാണ് പരാതി. എസ്.എന്‍.ഡി.പി യൂനിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വെളിയനാട് അട്ടിയില്‍ കെ. സന്തോഷ്, വെളിയനാട് സ്വദേശികളായ സ്‌നേഹാലയത്തില്‍ പ്രഭാദേവി, ലക്ഷംവീട്ടില്‍ സുകുമാരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. മകളുടെ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സക്ക് 10,000 രൂപ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഹരിതഗീതത്തിെൻറ അന്നത്തെ നടത്തിപ്പുകാരനായ സന്തോഷ് ഗാരൻറി പേപ്പറുകളില്‍ ഒപ്പിടുവിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് തെൻറ അറിവോ സമ്മതമോ ഇല്ലാതെ കര്‍ഷക സംഘം പ്രസിഡൻറായി രേഖപ്പെടുത്തി 50,000 രൂപ വായ്പയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. വ്യാജ വിലാസമുണ്ടാക്കിയുമാണ് സ്വാശ്രയസംഘം രൂപവത്കരിച്ചത്. ഹരിതഗീതം കര്‍ഷക സംഘത്തിന് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് ആലപ്പുഴ ഐ.ഒ.ബിയില്‍നിന്ന് നല്‍കുന്ന കാര്‍ഷിക വായ്പയുടെ മറവിലാണ് വായ്പയെടുത്തതെന്നും പരാതിയില്‍ പറയുന്നു. കോടതി നിര്‍ദേശത്തിെൻറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് പുളിങ്കുന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ്. നിസാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.