അമ്പലപ്പുഴ: നീർക്കുന്നം മസ്ജിദുൽ ഇജാബ മുസ്ലിം ജമാഅത്ത് മസ്ജിദ് വിപുലീകരിച്ച ഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കാപ്പ അെഡ്വെസറി ബോർഡ് അംഗം എ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇജാബ മസ്ജിദ് പ്രസിഡൻറ് ഇബ്രാഹിംകുട്ടി വിളക്കേഴം അധ്യക്ഷത വഹിച്ചു. നുജുമുദ്ദീൻ പൂക്കോയ തങ്ങൾ അൽ യമാനി മംഗലാപുരം മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. മസ്ജിദുൽ ഇജാബ ഇമാം ഹദിയത്തുല്ല തങ്ങൾ അൽ ഐദറൂസി ദുആക്ക് നേതൃത്വം നൽകി. മസ്ജിദ് പുതുക്കി നിർമിക്കാൻ നേതൃത്വം നൽകിയ എൻജിനീയർ അബ്ദുൽ റഷീദ്, കോൺട്രാക്ടർ ഷാജി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വിവാഹ സഹായ ഫണ്ട് ഉദ്ഘാടനം മുസ്തഫ നിസാം മൻസിൽ നിർവഹിച്ചു. സൈനുൽ ആബിദീൻ ഹുദവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷരീഫ്, സുധീർ അഹ്സനി, സി.എ. സലീം, ബഷീർ, ഷഫീഖ് ചേലക്കാപ്പള്ളി എന്നിവർ സംസാരിച്ചു. അപകടത്തിൽപ്പെട്ടയാളെ എം.എൽ.എ ആശുപത്രിയിലെത്തിച്ചു അരൂർ: വാഹനാപകടത്തിൽപ്പെട്ടയാളെ എം.എൽ.എ കാറിൽ ആശുപത്രിയിലെത്തിച്ചു. ദേശീയ പാതയിൽ എരമല്ലൂർ കവലക്ക് സമീപമായിരുന്നു അപകടം. എരമല്ലൂർ കുന്നേൽ നികർത്തിൽ മനോഹരനെയാണ് (60) കാറിടിച്ചത്. ഇടിച്ച വാഹനം കേടായതോടെ മറ്റ് വാഹനങ്ങൾക്ക് കൈ കാണിച്ച് നാട്ടുകാർ നിൽക്കുമ്പോഴാണ് പി.ടി. തോമസ് എം.എൽ.എ അതുവഴി വന്നത്. വിവരമറിഞ്ഞ എം.എൽ.എ തെൻറ കാറിൽ പരിക്കേറ്റയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.