അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ തൊഴില്‍ നൈപുണ്യമേള

അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററി​െൻറ നേതൃത്വത്തില്‍ അങ്കമാലിയില്‍ തൊഴില്‍ നൈപുണ്യമേള സംഘടിപ്പിക്കുന്നു. സംസ്ഥാന തൊഴില്‍ വകുപ്പി​െൻറ ഉടമസ്ഥതയിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് കീഴില്‍ അങ്കമാലി ടെല്‍ക്കിന് സമീപം ഇങ്കല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എസ്‌പോയര്‍ അക്കാദമിയുമായി സഹകരിച്ചാണ് മേള നടത്തുന്നത്. 12ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് മൂന്ന് വരെ ഇങ്കല്‍ പാര്‍ക്കില്‍ എസ്‌പോയര്‍ കാമ്പസിലാണ് മേള. രാവിലെ ഒമ്പതിന് റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എസ്‌പോയര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല മുഖ്യപ്രഭാഷണം നടത്തും. 10ാം ക്ലാസ്, െടയ്ലറിങ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, ആയുർവേദ തെറപ്പിസ്റ്റ്, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മ​െൻറ്, ബി.എസ്സി നഴ്‌സിങ്, എം.എല്‍.ടി, എം.ഐ.ടി, പോസ്റ്റ് ഗ്രാജുവേഷന്‍ തുടങ്ങിയ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തും സമീപത്തെ മറ്റ് പഞ്ചായത്തുകളിലും മുനിസിപ്പല്‍ പ്രദേശത്തുമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. കിറ്റെക്‌സ് ഗാര്‍മ​െൻറ്‌സ്, ഇറാം സയൻറിഫിക്, ശ്രീകൃഷ്ണ ഇൻറസ്ട്രിയല്‍, എന്‍.ജി.പി ഗ്രൂപ്, അഗാമി ആയുർവേദ, ഇറാം സ്‌കില്‍സ് അക്കാദമി, സിമേഗ ഫുഡ് ഇന്‍േഗ്രഡിയന്‍സ്, ഹോട്ടല്‍ ജി.ബി. പാലസ് തുടങ്ങിയ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് റിക്രൂട്ട്‌മ​െൻറ് നടത്തുന്നു. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും തൊഴില്‍ദാതാക്കളുടെയും വിവരങ്ങള്‍ മനസ്സിലാക്കി റിക്രൂട്ട്മ​െൻറില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍, എസ്‌പോയര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല, സ്‌കില്‍സ് എക്‌സലന്‍സ് സ​െൻറര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഫോൺ: 9072572998, 9605303813.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.