പറവൂർ: ലൈഫ് പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ് ഇല്ലെന്ന കാരണത്താൽ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. നിരവധി പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പലർക്കും റേഷൻ കാർഡില്ല. രണ്ടര വർഷമായി പുതിയ റേഷൻ കാർഡ് അനുവദിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് അർഹരായ പലർക്കും ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി ലസി പാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കടകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലാബ് റിപ്പോർട്ട് കിട്ടാൻ വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് അംഗങ്ങൾ ആരോപിച്ചു. ഇതേത്തുടർന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെ യോഗത്തിൽ വിളിച്ചുവരുത്തി അന്വേഷിച്ചു. വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. പെരിയാറിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ ചെറിയതേയ്ക്കാനത്തെ ബണ്ടിൽ ഷട്ടർ നിർമിക്കേണ്ട കാര്യത്തിൽ വികസന സമിതി പ്രതിനിധി സംഘം വകുപ്പ് മന്ത്രിയെ കാണും. റോഡ് കേയറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ലോ ഫ്ലോർ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷന് അനുവദിക്കുന്നില്ലെന്ന പരാതി മാനേജിങ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും. തീർഥാടന കേന്ദ്രങ്ങളായ പറവൂർ കോട്ടയ്ക്കാവ് സെൻറ് തോമസ് പള്ളി, വേളാങ്കണ്ണി പള്ളി എന്നിവയെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി ബസ് സർവിസ് വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും. പറവൂർ കോടതി വളപ്പിലെ പാർക്കിങ് ഏരിയ ഭൂരിഭാഗവും അഭിഭാഷകർ ൈകയടക്കിയിട്ടുള്ളത് ശരിയായ നടപടിയല്ലെന്ന് യോഗം വിലയിരുത്തി. കോടതി വളപ്പിൽത്തന്നെയുള്ള വിവിധ ഓഫിസുകളിൽ എത്തുന്നവരുടെ വാഹനങ്ങൾ നിർത്തിയിടാൻ ഒരു സൗകര്യവുമില്ല. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് അഭിപ്രായമുയർന്നു. കരുമാല്ലൂർ, ആനച്ചാൽ, നീറിക്കോട് പുഴകളിലെ മാലിന്യം നീക്കാൻ നിർദേശം നൽകി. പറവൂരിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന തീരുമാനം ഇനിയും നടപ്പാക്കാത്ത കെ.എസ്.ആർ.ടി.സിയുടെ നടപടിയെ യോഗം വിമർശിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. എൻ.ഐ. പൗലോസ്, എം.എൻ. ശിവദാസൻ, രങ്കൻ മുഴങ്ങിൽ, സി.എം. ഹുസൈൻ, എം.കെ. ബാനർജി, എ.എം. അബ്ദുൽ കലാം ആസാദ്, സക്കറിയ മണവാളൻ, യേശുദാസ് പറപ്പിള്ളി എന്നിൽ ചർച്ചയിൽ പങ്കെടുത്തു. സ്റ്റേഷൻകടവ് പാലം പണി അവസാനഘട്ടത്തിൽ; ഉദ്ഘാടനം അടുത്ത മാസം പറവൂർ: പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്റ്റേഷൻകടവ് പാലം നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. അപ്രോച്ച് റോഡ് ടാറിങ്, പെയിൻറിങ് പണികൾ മാത്രമാണ് ശേഷിക്കുന്നത്. പാലം അടുത്ത മാസം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. പാലം യാഥാർഥ്യമാകുന്നതോടെ എറണാകുളത്തുനിന്ന് പറവൂർ വഴി പുത്തൻവേലിക്കര, പൊയ്യ, മാള, ആളൂർ, കൊടകര, ഇരിഞ്ഞാലക്കുട, ചാലക്കുടി ഭാഗങ്ങളിലേക്ക് എളുപ്പമാർഗമാകും. ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും. പറവൂരിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പുത്തൻവേലിക്കര പഞ്ചായത്തിന് പാലം പുതുജീവൻ നൽകും. പഞ്ചായത്തിലെ കാർഷിക മേഖലയിലും ചലനങ്ങളുണ്ടാകും. നിലവിൽ 16 കിലോമീറ്റർ സഞ്ചരിച്ചാണ് പുത്തൻവേലിക്കരക്കാർ പറവൂരിലെത്തുന്നത്. പാലം തുറന്നാൽ ആറര കിലോമീറ്റർ ദൂരേമ പറവൂരിലേക്കുണ്ടാകൂ. 326 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാത അടക്കം പത്തര മീറ്റർ വീതിയുണ്ട്. വേലിയേറ്റ സമയത്തും ബോട്ടുകൾക്ക് കടന്നുപോകാൻ ഉയരവുമുണ്ട്. 23 കോടിയാണ് നിർമാണെച്ചലവ്. 2012 േമയിൽ പാലം പണി ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷനാണ് നിർമാണ ചുമതല. പാലത്തിെൻറ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.