മൂവാറ്റുപുഴ: മൂവാറ്റുപുഴ തണൽ പാലിയേറ്റിവ് കെയർ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹീർ അസ്ഹരി ഉദ്ഘാടനം ചെയ്തു. നാസർ ഹമീദ് അധ്യക്ഷത വഹിച്ചു. സി.എ. ബാവ, കെ.എം.എ. കരീം, കെ.കെ. മുസ്തഫ, എം.എം. കബീർ എന്നിവർ സംസാരിച്ചു. സിസ്റ്റർ ലില്ലി, ബിന്ദു, മിനി, സരിത എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. 60ഓളം പേർ പങ്കെടുത്തു. യുവതിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ് മൂവാറ്റുപുഴ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. യുവതി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. യുവതിയുടെ ചിത്രത്തോടൊപ്പം യുവാവിെൻറ ചിത്രവും മറ്റ് മോശം ചിത്രങ്ങളും ചേർത്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. അതേസമയം, ഇരുവരും അടുപ്പത്തിലായിരുന്നപ്പോൾ എടുത്ത ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയാതെ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞതെന്ന് വാഴക്കുളം എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.