സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പൂർവവിദ്യാർഥി-അധ്യാപക സംഗമം പറവൂർ: സൗഹൃദത്തിെൻറ മധുരസ്മരണകളുമായി വിദ്യാലയമുറ്റത്ത് അവർ ഒരുമിച്ചുകൂടിയത് നവ്യാനുഭവമായി. 1990 മുതൽ 2010 വരെ ബാച്ചുകളിലെ വിദ്യാർഥികളാണ് 100 വർഷം പിന്നിട്ട സെൻറ് അലോഷ്യസ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥി-അധ്യാപക സംഗമത്തിൽ ഒത്തുചേർന്നത്. വിദ്യാലയത്തിെൻറ പടിയിറങ്ങി വർഷങ്ങൾക്കുശേഷം തമ്മിൽ കണ്ടവർ ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും സൗഹൃദം പുതുക്കി. പഴയകാല ഓർമകൾ പങ്കുവെച്ചു. പാട്ടുകൾ പാടി. സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. വിദ്യാലയത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. പോൾ കരേടൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് ലിൻസ് ആൻറണി, മുൻ പ്രധാനാധ്യാപിക കൊച്ചുമേരി ജോസഫ്, പ്രധാനാധ്യാപിക ലിസമ്മ ജോസഫ്, സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയുടെ ട്രസ്റ്റി ഡെയ്സൺ ആനത്താഴത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ആർ. ബിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.