മരച്ചില്ലയും പുല്ലും പായലും നിറഞ്ഞു; പുത്തന്‍തോട്ടില്‍ ഒഴുക്ക് നിലച്ചു

ചെങ്ങമനാട്: നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളിലെ ഏക്കര്‍കണക്കിന് കൃഷിയിടങ്ങളില്‍ വെള്ളെമത്തിക്കുന്ന പുത്തന്‍തോട് ലിഫ്റ്റ് ഇറിഗേഷന്‍ കനാലില്‍ മരച്ചില്ലകളും പുല്ലും പായലും അടക്കം മാലിന്യം നിറഞ്ഞതോടെ വെള്ളം മലിനമായി ഒഴുക്ക് നിലച്ചു. അഞ്ച് കിലോമീറ്ററോളം നീളവും മൂന്ന് മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ആഴവുമുള്ള തോട് ചെങ്ങമനാട് നമ്പര്‍ വണ്‍ ഇറിഗേഷ​െൻറ ലീഡിങ് കനാലാണ്. പെരിയാറി​െൻറ കൈവഴിയായ പാനായിത്തോട്ടിലൂടെ ഒഴുകി ചെങ്ങമനാട് അമ്പലനട ചിറയിലൂടെ മാങ്ങാമ്പിള്ളി ചിറയിെലത്തി മാഞ്ഞാലിത്തോട്ടിലാണ് സംഗമിക്കുന്നത്. തോടി​െൻറ കിഴക്കുഭാഗം നെടുമ്പാശ്ശേരി പഞ്ചായത്തി​െൻറയും പടിഞ്ഞാറുവശം ചെങ്ങമനാട് പഞ്ചായത്തി​െൻറയും പരിധിയിലാണ്. ഇരു പഞ്ചായത്തുകളുടെയും വിവിധ പ്രദേശങ്ങളില്‍ നെല്ല്, വാഴ, പച്ചക്കറി കൃഷികളാണ് ചെയ്യുന്നത്. തോട് ശുചീകരിക്കേണ്ട ഉത്തരവാദിത്തം നെടുമ്പാശ്ശേരി പഞ്ചായത്തിനാണ്. എന്നാല്‍, പലപ്പോഴും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം ശുചീകരണം നടക്കാറില്ല. തോട്ടില്‍ മാലിന്യം നിറയാനും വെള്ളം മലിനമാകാനും പ്രധാന കാരണമിതാണ്. മുന്‍ കാലങ്ങളില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് ശുചീകരിച്ചിരുന്നെങ്കിലും ഫണ്ടി​െൻറ അപര്യാപ്തത ചൂണ്ടിക്കാട്ടി ഇപ്പോള്‍ അത്തരം ശുചീകരണവും നടക്കുന്നില്ല. അതിനിടെ, കാര്‍ഷിക വികസനവും തോട് ശുചീകരണവും സംരക്ഷണവും ലക്ഷ്യമാക്കി പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 25 ലക്ഷം അനുവദിച്ചെങ്കിലും പദ്ധതിക്കാവശ്യമായ നടപടിക്രമങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കാതിരുന്നതിനാല്‍ ഫണ്ട് നഷ്ടമാവുകയായിരുന്നുവേത്ര. പുത്തന്‍തോട് ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാത്തപക്ഷം സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കൃഷിക്കാരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.