ആലപ്പുഴ: കളഞ്ഞുകിട്ടിയ പണം അവകാശിയെ ഏൽപിച്ച് കേരള ഗവ. ലൈസൻസ്ഡ് സർവേയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ മാതൃകയായി. കഴിഞ്ഞ മൂന്നിന് ചാരുംമൂട് മജസ്റ്റിക് ഓഡിറ്റോറിയത്തിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഫാസിൽ കാസിം, ജില്ല സെക്രട്ടറി മഹേഷ് പത്തിയൂർ, ജോയൻറ് സെക്രട്ടറി സദ്ദാം ഹുസൈൻ, മാവേലിക്കര താലൂക്ക് സെക്രട്ടറി എസ്. ലിനു എന്നിവർ. ഇവിടെനിന്ന് കളഞ്ഞുകിട്ടിയ 35,000 രൂപ ഇവർ ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബിക്ക് കൈമാറി. തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ അന്വേഷണത്തിൽ കേബിൾ ടി.വി നടത്തിപ്പുകാരനായ ചക്കുവള്ളി സ്വദേശി സജുവിേൻറതാണ് പണമെന്ന് തിരിച്ചറിഞ്ഞു. ഉടൻ ഇയാൾ ഡിവൈ.എസ്.പി ഓഫിസിലെത്തി. അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഡിവൈ.എസ്.പി പണം ഉടമക്ക് കൈമാറി. കൂടുതൽ സജീവമായി സ്ഥാനാർഥികൾ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികൾ കൂടുതൽ സജീവമായി. മുൻ മന്ത്രി സി.എം. സ്റ്റീഫെൻറ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ദേശാഭിമാനി ടി.കെ. മാധവെൻറ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ.എസ്. വാസുദേവ ശർമയുടെ വസതി സന്ദർശിച്ച് അദ്ദേഹത്തിെൻറ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. 10ാം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വെൺമണി താഴത്തമ്പലം സ്വദേശിനി ശ്രീലക്ഷ്മിയെ വസതിയിലെത്തി അഭിനന്ദിച്ചു. തിരുവൻവണ്ടൂർ മുൻ മണ്ഡലം പ്രസിഡൻറ് മേജർ അപ്പുക്കുട്ടൻ നായരെ അദ്ദേഹത്തിെൻറ വസതിയിലെത്തി സന്ദർശിച്ചു. വൈകീട്ട് മാന്നാർ മണ്ഡലത്തിൽ ഭവനസന്ദർശനവും കുടുംബസംഗമങ്ങളിലും പെങ്കടുത്തു. പ്രചാരണത്തിരക്കിൽ ഡി.സി.സി പ്രസിഡൻറിെൻറ പിറന്നാൾ ആഘോഷം ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് തിരക്കിനിടയിലും പ്രവർത്തകർ നൽകിയ അപ്രതീക്ഷിത പിറന്നാൾ ആഘോഷം ഡി.സി.സി പ്രസിഡൻറിനെ ഞെട്ടിച്ചു. എം. ലിജുവിെൻറ 39ാം പിറന്നാളാണ് യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ കേക്ക് മുറിച്ച് ലിജുവിന് നൽകി. സ്വന്തം പിറന്നാൾപോലും ഓർക്കാത്ത ലിജുവിെൻറ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായി എം.എം. ഹസൻ പറഞ്ഞു. തുടർന്ന് പ്രവർത്തകരും പിറന്നാൾ ആശംസ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, കെ. ശിവദാസൻ നായർ, ജ്യോതികുമാർ ചാമക്കാല, കെ.എം. വിശ്വനാഥൻ, സജി ജോസഫ്, പി.വി. ജോൺ, വി. ഷുക്കൂർ, മനോജ് സി. ശേഖർ, വരുൺ മട്ടക്കൽ, കെ.എസ്.പുരം സുധീർ, അജോ ആൻറണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.