ആലപ്പുഴ: ആലപ്പുഴയിൽ 12ന് നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിയുടെ പ്രചാരണാർഥം സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ മേഖല പ്രചാരണ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ . സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂരിെൻറയും ജനറൽ സെക്രട്ടറി എം.പി. നവാസിെൻറയും നേതൃത്വത്തിലാണ് പര്യടനം. ആലപ്പുഴ, വളഞ്ഞവഴി, തൃക്കുന്നപ്പുഴ, ചാരുംമൂട് പ്രദേശങ്ങൾ സന്ദർശിച്ച് കായംകുളത്ത് സമാപിച്ചു. പര്യടനത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, ജില്ല ഭാരവാഹികളായ അബ്‌ദുൽ സലാം ലബ്ബ, ബി.എ. ഗഫൂർ, ശ്യാംസുന്ദർ, സാലി മണ്ണഞ്ചേരി, ബഷീർ തട്ടാംപറമ്പ്, മുഹമ്മദ്കുഞ്ഞ്, പൂക്കുഞ്ഞ് കോട്ടപ്പുറം, ബാബു ശരീഫ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എ. ഷാജഹാൻ, ജനറൽ സെക്രട്ടറി പി. ബിജു, സംസ്ഥാന ഭാരവാഹികളായ ഷബീർ ഷാജഹാൻ, ഷെരീഫ് വടക്കയിൽ, നിഷാദ് കെ. സലിം, കെ.എം. ഫവാസ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് അൽത്താഫ് സുബൈർ, ജനറൽ സെക്രട്ടറി സദ്ദാം ഹരിപ്പാട്, ട്രഷറർ അൻഷാദ് കായംകുളം തുടങ്ങിയവർ പങ്കെടുത്തു. യാത്രയയപ്പ് നൽകി ആലപ്പുഴ: കയർഫെഡിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കയർഫെഡ് ചെയർമാൻ എൻ. സായികുമാർ അധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാരായ ആർ. ശ്രീകുമാർ, എച്ച്. ബഷീർകുട്ടി, കുര്യൻ സാമുവൽ, എ. ശ്രീകുമാരൻ നായർ, വി.ബി. സതീശൻ, കെ. നാരായണൻ, പ്രഭാവതി എന്നിവർക്ക് മാനേജ്മെൻറിെൻറയും ജീവനക്കാരുടെയും ഉപഹാരം നൽകി. ഡയറക്ടർ ബോർഡ് അംഗം വി.എസ്. മണി, മാനേജിങ് ഡയറക്ടർ സി. സുരേഷ്കുമാർ, ട്രേഡ് യൂനിയൻ നേതാക്കളായ ആർ. അജിത്രാജ്, ബെന്നി പി. കുര്യാക്കോസ്, ജെസി മാത്യു, ബി.എഫ്. സുനോജ് എന്നിവർ സംസാരിച്ചു. കാൾ മാർക്സ് ജന്മദിനാഘോഷം ആലപ്പുഴ: കാൾ മാർക്സിെൻറ 200ാം ജന്മദിനമായ മേയ് അഞ്ചിന് വൈകീട്ട് മൂന്നിന് സി.പി.ഐ ജില്ല കൗൺസിൽ ടി.വി സ്മാരകത്തിൽ ആഘോഷം സംഘടിപ്പിക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ടി. പുരുഷോത്തമൻ, മന്ത്രി പി. തിലോത്തമൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.