കഞ്ചാവും ലഹരി സ്​റ്റാമ്പുകളുമായി യുവാക്കൾ എക്സൈസ് പിടിയിൽ

ആലപ്പുഴ: എക്സൈസ് സ്പെഷൽ സ്ക്വാഡ് ടൗണി​െൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് കഞ്ചാവും ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊല്ലം തിരുമുല്ലവാരം സ്വദേശി ആകാശ് (24), കരുനാഗപ്പള്ളി വടക്കുംതല സ്വദേശി അമൽ ജി. രവി (21) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 112 ഗ്രാം കഞ്ചാവും 41 ലഹരി സ്റ്റാമ്പുകളും കണ്ടെടുത്തു. ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യംചെയ്തതിൽ ഇയാൾ ഉപയോഗിച്ചിരുന്ന ബാഗ് കഞ്ചാവ് ചെടികളുടെ അസംസ്കൃത വസ്തുക്കളാൽ നിർമിതമായ ചണംകൊണ്ട് നേപ്പാളിൽ നിർമിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും എൽ.എസ്.ഡിയെന്ന് സംശയിക്കുന്ന സ്റ്റാമ്പുകളും കണ്ടെത്തിയത്. ഒരു സ്റ്റാമ്പിന് ആയിരത്തിലധികം രൂപ വിപണി വിലവരും. ആലപ്പുഴയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കേസ് എക്സൈസ് കണ്ടെത്തുന്നത്. ബംഗളൂരു, ഗോവ, ഡൽഹി, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ സ്ഥിരമായി യാത്രചെയ്ത് എൻജിനീയറിങ് ബിരുദധാരിയായ ആകാശ് ഗോവയിലുള്ള സുഹൃത്തുക്കളിൽനിന്ന് സ്ഥിരമായി കഞ്ചാവും ലഹരിവസ്തുക്കളും കേരളത്തിൽ എത്തിച്ച് സുഹൃത്തുക്കൾക്ക് വിതരണം ചെയ്ത് വരുകയാണ്. ഇയാളിൽനിന്ന് പിടികൂടിയ സ്റ്റാമ്പുകൾ രാസപരിശോധനക്ക് വിധേയമാക്കിയാേല ഇതുസംബന്ധിച്ച് കൂടുതൽ അറിയാൻ കഴിയൂവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അമൽ ജി. രവി സൗണ്ട് എൻജിനീയറാണെന്നും കൊല്ലത്തുനിന്ന് അങ്കമാലിയിലേക്ക് പോകാനാണ് ആലപ്പുഴയിൽ എത്തിയതെന്നും പറയുന്നു. ഇയാളുടെ ബാഗിൽനിന്ന് 60 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ രണ്ടുപേരെയും ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ കുഞ്ഞുമോൻ, ദിലീപ്, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, അനിലാൽ, റഹിം, ഓംകാർനാഥ്, അരുൺ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: കേരള പി.എസ്.സി അംഗീകരിച്ച ബി.എഡിന് പകരം യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ 2018-19 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീൺ, സാഹിത്യാചാര്യ ജയിച്ചവർക്ക് അപേക്ഷിക്കാം. മെറിറ്റ് േക്വാട്ടയിൽ പട്ടികജാതി-വർഗക്കാർ, മറ്റർഹ വിഭാഗക്കാർ ഒഴികെയുള്ളവർ മറ്റിനങ്ങളിൽനിന്നുള്ള വരവുകൾ എന്ന ശീർഷകത്തിൽ അഞ്ച് രൂപയുടെ ട്രഷറി െചല്ലാൻ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം സർക്കാർ മെറിറ്റ് േക്വാട്ടയിലേക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിലാസത്തിലും മാനേജ്മ​െൻറ് േക്വാട്ടയിലേക്കുള്ള അപേക്ഷകൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ -691523, പത്തനംതിട്ട എന്ന വിലാസത്തിലും അയക്കണം. ഫോൺ: 04734 226028, 9446321496.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.