തീരപരിപാലന നിയമത്തിെൻറ മറവിൽ വൻകിട കൈയേറ്റമുണ്ടാകാതെ ശ്രദ്ധിക്കണം ^എ.കെ. ആൻറണി

തീരപരിപാലന നിയമത്തി​െൻറ മറവിൽ വൻകിട കൈയേറ്റമുണ്ടാകാതെ ശ്രദ്ധിക്കണം -എ.കെ. ആൻറണി കൊച്ചി: തീരപരിപാലന നിയമ ഭേദഗതിയുടെ മറവിൽ തീരദേശം വൻകിട റിസോർട്ടുകാരും ഹോട്ടലുകളും കൈയേറാതിരിക്കാൻ സർക്കാറും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മുൻ കേന്ദ്രമന്ത്രി എ.കെ. ആൻറണി. നിയമം ലഘൂകരിച്ച് വന്ന പുതിയ കരടിലൂടെ ചൂഷണത്തിനുള്ള സാധ്യതയുണ്ട്. ഇതിെനതിരെ രാഷ്ട്രീയ പ്രവർത്തകരും സമുദായ സംഘടനകളുമെല്ലാം ഒരുമിച്ചുനിന്ന് പ്രവർത്തിക്കണം. ഫാ. ജോർജ് വെളിപ്പറമ്പില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശമേഖലക്ക് വേണ്ടി കേരള ടൈംസിലൂടെ നിരന്തരമായി തൂലിക പടവാളാക്കിയ വ്യക്തിത്വമായിരുന്നു ഫാ.ജോർജ് വെളിപറമ്പിൽ. സ്വന്തം ആരോഗ്യം പോലും അദ്ദേഹം നഷ്ടമാക്കിയത് കേരള ടൈംസിന് വേണ്ടിയാണെന്നും ആൻറണി വ്യക്തമാക്കി. ഫാ. ജോര്‍ജ് വെളിപറമ്പിലി​െൻറ ആത്മകഥ 'ആത്മയാനം' മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എബ്രഹാം അറക്കലിന് നല്‍കി പ്രകാശനം ചെയ്തു. ബിഷപ്ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പി. ചാള്‍സ് ഡയസ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍, ഫാ. ജോസഫ് പടിയാരംപറമ്പില്‍, ഷാജി ജോർജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.