മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ഹെഡ് ക്വാർട്ടേഴ്സ് നമ്പർ നാലിെൻറ സമയോചിത ഇടപെടൽ മൂലം കാസർകോട്ടെ 10 മത്സ്യെത്താഴിലാളികളുടെ ജീവൻ രക്ഷിച്ചു. ന്യൂ മംഗലാപുരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് കടലിൽ ഏഴുദിവസമായി ചുറ്റിത്തിരിയുന്ന ബോട്ടിനെക്കുറിച്ച് വിവരം കാസർകോട് ഫിഷറീസ് വകുപ്പിൽനിന്ന് കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത് ഏപ്രിൽ 30നാണ്. അൽ അമീൻ എന്ന ബോട്ടാണ് പ്രൊപ്പല്ലറും ആങ്കറും തകരാറായതിനെത്തുടർന്ന് കടലിൽ ചുറ്റിത്തിരിഞ്ഞത്. ഫോർട്ട്കൊച്ചിയിൽനിന്ന് അമർത്യ എന്ന കോസ്റ്റ്ഗാർഡ് കപ്പൽ അപകടസ്ഥലത്തേക്ക് കുതിച്ചു. ഒന്നാം തീയതി വെളുപ്പിന് അപകടത്തിലായ ബോട്ടിനരികെ കോസ്റ്റ്ഗാർഡ് കപ്പലെത്തി. ഇതിനിടെ ഫിഷറീസ് വകുപ്പിെൻറ ദർവേശ് രണ്ട് എന്ന ബോട്ടും സ്ഥലത്തെത്തി. അൽഅമീൻ ബോട്ട് ഫിഷറീസ് ബോട്ടുമായി കൂട്ടിക്കെട്ടാനും ജീവനക്കാരെ സുരക്ഷിതമായി ബോട്ടിൽ കയറ്റാനും കോസ്റ്റ്ഗാർഡ് കപ്പൽ സഹായിച്ചു. രണ്ടാം തീയതി വെളുപ്പിന് മൂന്ന് മണിക്ക് അൽഅമീൻ ബോട്ടും ജീവനക്കാരെയും സുരക്ഷിതമായി കാസർകോട്ട് എത്തിച്ച് ഫിഷറീസ് വകുപ്പ് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.