സി.പി.ഐ ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം

മൂവാറ്റുപുഴ: സി.പി.ഐ ഈസ്റ്റ് മാറാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസി​െൻറ ഉദ്ഘാടനം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി പോള്‍ പൂമറ്റം അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.ഐ. കുര്യാക്കോസ് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ ബാബു പോള്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ല കമ്മിറ്റി അംഗം എന്‍. അരുണ്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് ലോക്കല്‍ അസിസ്റ്റൻറ് സെക്രട്ടറി അമീര്‍ ഉല്ലാപ്പിള്ളി, എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡൻറ് പി.എസ്. ശ്രീശാന്ത്, ലോക്കല്‍ കമ്മിറ്റി അംഗം റെജി ഐസക് മൂലംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.