സംസ്കൃത ശിൽപശാലക്ക് തുടക്കമായി

മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്‌കൂൾ ഓഫ് ലൈഫി​െൻറയും വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിേൻറയും ആഭിമുഖ്യത്തിൽ ത്രിദിന . എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ഇടനാട് രാജൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സനാതന സ്‌കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണ ശർമ, തിരുവുംപ്ലാവിൽ ദേവസ്വം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ്കുമാർ,ശുചിത്വമിഷൻ എറണാകുളം ജില്ല അസിസ്റ്റൻറ് കോഓഡിനേറ്റർ മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹരിത നയം പാലിച്ചുകൊണ്ട് ഹരിത ശിവരാത്രി പ്രാവർത്തികമാക്കിയ തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയത്തിനും ഒപ്പം പ്രവർത്തിച്ച വിവിധ സന്നദ്ധ സംഘടനകൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.