അഖില കേരള ഫുട്‌ബാള്‍

മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര ഉദയ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമ​െൻറില്‍ ഈസ്റ്റ് പായിപ്ര യുനൈറ്റഡ് പബ്ലിക് ലൈബ്രറി ജേതാക്കളായി. ഈസ്റ്റ് പായിപ്ര ഉദയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 ടീമുകള്‍ മാറ്റുരച്ചു. നാല് ദിവസം നീണ്ട മത്സരത്തില്‍ ഈസ്റ്റ് പായിപ്ര യുനൈറ്റഡ് പബ്ലിക് ലൈബ്രറി ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിമും ഡോ. എസ്. സബൈനും നിർവഹിച്ചു. പി.എസ്. റഷീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്മിത സിജു, പഞ്ചായത്ത് അംഗം നസീമ സുനില്‍, ഷാജി പായിപ്ര, ഷാഫി മുതിരക്കാലായില്‍, പി.എച്ച്. സക്കീര്‍ ഹുസൈന്‍, എം.ഇ. റമീസ്, സി.യു. മനാഫ്, സി.യു. സാദിഖ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.