ഇന്ധന വില വർധന: വണ്ടി തള്ളി പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്

മൂവാറ്റുപ്പുഴ: അനിയന്ത്രിതമായ ഇന്ധന വില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴക്കുളത്ത് വണ്ടി തള്ളി പ്രതിഷേധിച്ചു. കോൺഗ്രസ് ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കാവന ജങ്ഷനിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിേൻറാ ടോമി സമരത്തിന് നേതൃത്വം നൽകി. യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.എം സലീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോസ് പെരുമ്പിളിക്കുന്നേൽ, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, റംഷാദ് റഫീഖ്, ആൽബിൻ രാജു, ലിയോ മൂലേക്കുടി, സാജു കണ്ണാരംബിൽ, ഡിനു ഡൊമനിക്, അമൽ ബാബു, സചിൻ ഷാജി, ടിൻറോ ജോസ്, സിബി സെബാസ്റ്യൻ, ദിലീപ് സുകുമാരൻ, എം.ജി. ഷാജി, സനിൽ സജി, ടി.എസ്. സനൽ, ഷിൻറു ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.