പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ ( മുറി മറ്റത്തിൽ) ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട സെൻറ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിലേക്ക് തീർഥാടക പ്രവാഹം. കോലഞ്ചേരി , പിറവം മേഖലകളിൽനിന്നും കാൽനട തീർഥാടകരും മലങ്കര സഭയിലെ വിവിധ പള്ളികളിൽ നിന്നുമുള്ള നൂറുകണക്കിന് തീർഥാടകരും ബാവയുടെ 105 ാമത് ഓർമ പുതുക്കാനായി കബറിങ്കൽ എത്തി. കോലഞ്ചേരി, പുത്തൻകുരിശ്, നീറാംമുകൾ, മീമ്പാറ, കിഴുമുറി, മാമലശേരി, ഊരമന ഭാഗത്തുനിന്നുള്ള കാൽനട തീർഥാടകർക്ക് വെട്ടിമൂട് ഭാഗത്തെ മാർ ഗ്രീഗോറിയോസ് ചാപ്പലിൽ സ്വീകരണം നൽകി. നിലക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദീമോസ്, നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്്റ്റമോസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.സി.എം കുര്യാക്കോസ്, വികാരി ഫാ. അബ്രാഹം പാലപ്പിള്ളിൽ, ഫാ. ജേക്കബ് കുര്യൻ, ഫാ. ലൂക്കോസ് തങ്കച്ചൻ, ഫാ ഒ.പി.വർഗീസ്, ഫാ.ബാബു വർഗീസ്, ഫാ.എം.സി. കുര്യാക്കോസ്, ഫാ. ടി.വി ആഡ്രൂസ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഇടവകാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് തീർഥാടകരെ സ്വീകരിച്ചു. പിറവം, പെരുവ, മണ്ണുക്കുന്ന്, ഓണക്കൂർ ഭാഗങ്ങളിൽ നിന്നെത്തിയ കാൽനട തീർഥാടകർക്ക് കാക്കൂർ സെൻറ് തോമസ് കുരിശിങ്കൽ സ്വീകരണം നൽകി. ഫാ. ജോസഫ് മലയിൽ, ഫാ.എബ്രാഹം.കെ.ജോൺ, ഫാ. ടി.പി. കുര്യൻ, ഫാ.ജോസ് തോമസ്, പഞ്ചായത്ത് അംഗം സാജു ജോൺ എന്നിവർ നേതൃത്വം നൽകി. നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്്റ്റമോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.