ആവാസ് ഇൻഷ്വറൻസ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും

മൂവാറ്റുപുഴ: ലോക തൊഴിലാളി ദിനത്തിൽ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെയും ബാർ അസോസിയേഷ‍​െൻറയും ആഭിമുഖ്യത്തിൽ കോടതി സമുച്ചയത്തിൽ നടത്തിയ ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ ചടങ്ങിൽ പങ്കെടുത്തു. അസിസ്്റ്റൻറ് ലേബർ ഓഫിസർ ബിജു പി.എൻ, അഡ്വ.ജിറ്റി അഗസ്റ്റിൻ, അഡ്വ.എം.എസ്. അജിത്, ലീഗൽ സർവിസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ് തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ടീം, മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. 200ൽ ഏറെ തൊഴിലാളികൾക്ക് ആവാസ് കാർഡ് നൽകാനായി. ഇനി മുതൽ കാർഡ് വാങ്ങാത്ത ഇതരസംസ്ഥാന തൊഴിലാളികൾക്ക് വരും ദിവസങ്ങളിൽ അവരുടെ ജോലി സമയത്തിനുശേഷം വൈകുന്നേരങ്ങളിൽ കാർഡ് നൽകാൻ സംവിധാനം ഒരുക്കുന്നതാണെന്ന് ലീഗൽ സർവിസസ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.