മാക്കേകവലയിലെ മാലിന്യനിർമാർജന സംഭരണകേന്ദ്രം പൂർത്തിയായി

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യനിർമാർജന സംഭരണകേന്ദ്രത്തി​െൻറ നിർമാണം പൂർത്തിയായി. അടുത്തമാസം ഉദ്ഘാടനം ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. മാക്കേകവല ജപ്പാൻ ശുദ്ധജല വിതരണകേന്ദ്രത്തിന് സമീപത്താണ് സംഭരണകേന്ദ്രം. പഞ്ചായത്തിലെ 15 വാർഡിൽനിന്നും തെരഞ്ഞെടുത്ത രണ്ട് വളൻറിയർമാർ വീതമുള്ള 30 ഹരിതകർമസേനയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഇവർ ആര്യാട് ഗ്രാമപഞ്ചായത്തിൽ സോഷ്യൽ ഇക്കേണാമിക് യൂനിറ്റിൽ പരിശീലനം പൂർത്തിയാക്കിയവരാണ്. വീട്ടുകാർ ശുദ്ധീകരിച്ച് വെക്കുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമേ ശേഖരിക്കൂ. ആഴ്ചയിൽ നാലുദിവസം ഓരോ വീട്ടിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് മാക്കേകവലയിെല സ​െൻററിൽ എത്തിക്കും. ജൈവമാലിന്യം ഉറവിടങ്ങളിൽതന്നെ സംസ്കരിക്കും. അജൈവ മാലിന്യം പുനഃചംക്രമണ യൂനിറ്റിലേക്ക് അയക്കും. സംസ്കരിക്കുന്ന പ്രവർത്തനങ്ങളിലും ഹരിതകർമ സേനാംഗങ്ങൾ സഹായിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. മാലിന്യം ശേഖരിക്കുന്നതിന് ഒരുവീട്ടിൽനിന്ന് 30 രൂപയും സ്ഥാപനങ്ങളിൽനിന്ന് 50 രൂപയും ഫീസായി വാങ്ങും. ശുചിത്വമിഷ​െൻറയും വാർഡുതല പഞ്ചായത്ത് സമിതിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് മൂന്നുലക്ഷവും ശുചിത്വമിഷൻ ആറുലക്ഷവും മുതൽമുടക്കിയാണ് കേന്ദ്രം നിർമിച്ചത്. എന്നാൽ, സംഭരണകേന്ദ്രത്തി​െൻറ സമീപത്ത് വർഷങ്ങൾ പഴക്കമുള്ളതും പൊളിഞ്ഞ് വീഴാവുന്നതുമായ ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് നിലനിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. െറസിഡൻറ്സ് അസോ. ഉദ്ഘാടനം ആലപ്പുഴ: നഗരവാസികളുടെയും നഗരത്തിലെ കുടുംബാംഗങ്ങളുടെയും പരസ്പര സൗഹൃദത്തിനും വിശ്വാസത്തിനും ഏറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുന്നവരാണ് നഗരത്തിലെ െറസിഡൻറ്സ് അസോസിയേഷനുകളെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. സ്റ്റേഡിയം അവന്യൂ െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡൻറ് എസ്. ഭാസ്കര പിള്ള അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.വി. ബേബി, ഡോ. ബി. പദ്മകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ശ്രീചിത്ര, കവിത, സീനത്ത് നാസർ, ആർ. ഹരി തുടങ്ങിയവർ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ചേർത്തല: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ്-ജേക്കബ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് തോമസ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. വിജയ് കുമാർ വാലയിൽ, വൈപ്പിൻ ലാസർ, പൂന്തുറ വർഗീസ്, നാഷനൽ അബ്ദുല്ല, ജോൺ േസവ്യർ, കെ.എൻ. സച്ചു, കെ.ജെ. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.