യുവതാരത്തെ ഒഴിവാക്കിയെന്ന്​

ആലപ്പുഴ: ദേശീയ ബാസ്‌കറ്റ്‌ബാള്‍ ജൂനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവതാരത്തെ മനഃപൂര്‍വം ഒഴിവാക്കിയതായി പരാതി. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ഥിയായ ആലപ്പുഴ സനാതനം വാര്‍ഡ് കോഴിക്കൂട്ടില്‍ സുനില്‍കുമാറി​െൻറ മകന്‍ അക്ഷയിനെയാണ് കോട്ടയം സ്വദേശിയായ ഒരു പരിശീലക​െൻറ സമ്മര്‍ദത്താല്‍ തഴഞ്ഞതെന്നാണ് ആരോപണം. പ്ലസ് ടു വിദ്യാര്‍ഥിയായ അക്ഷയ് സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയെ പ്രതിനിധാനംചെയ്ത് മികച്ച പ്രകടനം കാഴ്ചെവച്ചിരുന്നു. തുടര്‍ന്നാണ്, ദേശീയ ടീമിലേക്കുള്ള പട്ടികയില്‍ നാലാമതായി തെരഞ്ഞെടുത്തതെന്നും എന്നാല്‍, കോട്ടയം ടീമി​െൻറ കോച്ചി​െൻറ സ്വാധീനത്താല്‍ തന്നെ ഒഴിവാക്കി അദ്ദേഹത്തി​െൻറ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ ഉള്‍പ്പെടുത്തിയെന്നുമാണ് അക്ഷയ് പറയുന്നത്. സംഭവത്തില്‍ കേരള ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ നടപടിയെടുക്കണമെന്ന് അക്ഷയും മാതാപിതാക്കളായ സുനില്‍കുമാറും സുഷയും വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.