ഇരുവൃക്കകളും തകരാറിലായ യുവാവ് ദുരിതത്തിൽ

മാവേലിക്കര: ഇരുവൃക്കകളും തകരാറിലായ യുവാവ് ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാണ്മ കളിക്കത്തറയിൽ കെ. അരുണാണ് (34) ദുരിതത്തിലായത്. നാല് വർഷം മുമ്പ് വൃക്ക തകരാറിലായതിനെ തുടർന്ന് അരുൺ ഭാര്യയുടെ വൃക്ക സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മാറ്റിവെച്ച വൃക്കയും തകരാറിലായതോടെ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. അഞ്ചുവ‌ർഷം മുമ്പാണ് അരുണി​െൻറ ഇരുവൃക്കകളും ആദ്യമായി തകരാറിലായത്. അന്ന് നടത്തിയ ചികിത്സക്ക് കൂലിപ്പണിക്കാരായ കുടുംബത്തി​െൻറ മുഴുവൻ സമ്പാദ്യവും െചലവിട്ടു. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് അരുണി​െൻറ കുടുംബം. പിതാവ് കൃഷ്ണൻ കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബത്തി​െൻറ നിത്യവൃത്തി നടക്കുന്നത്. ചികിത്സക്കായി പണയപ്പെടുത്തിയ കിടപ്പാടംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് . അരുണി​െൻറ മാതാവ് വത്സല വൃക്ക നൽകാൻ തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്ക് 12 ലക്ഷം രൂപയാണ് െചലവുവരുന്നത്. ഈ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ശസ്ത്രക്രിയ നീണ്ടുപോകുകയാണ്. അരുണി​െൻറ ചികിത്സക്ക് കനറ ബാങ്ക് ചെട്ടികുളങ്ങര ശാഖയിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 5637101002445. ഐ.എഫ്.എസ് കോഡ്: സി.എൻ.ആർ.ബി 0005637. ഫോൺ: 81570 93008. ഇലക്ട്രോണിക് ഹെൽത്ത് രജിസ്ട്രേഷൻ ഹരിപ്പാട്: വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളുടെ രോഗവിവരങ്ങൾ ശേഖരിച്ച് ആധാറുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഹെൽത്ത് രജിസ്ട്രേഷൻ തുടങ്ങുന്നു. ഹരിപ്പാട് നഗരസഭ ഒമ്പതാം വാർഡിൽ ഹരിപ്പാട് പി.എച്ച്.സിയിൽ (ആശ്രമം ആശുപത്രി) പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ ആറിന് നഗരസഭ ചെയർപേഴ്‌സൻ പ്രഫ. സുധ സുശീലൻ നിർവഹിക്കും. തൃക്കുന്നപ്പുഴ സി.എച്ച്.സിയുടെ കീഴിൽ വരുന്ന മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ചിങ്ങോലി, കാർത്തികപ്പള്ളി, കുമാരപുരം, പള്ളിപ്പാട്, ചെറുതന, കരുവാറ്റ എന്നിവിടങ്ങളിലും ഇ-ഹെൽത്ത് പരിപാടി നടക്കും. പ്രാഥമിക കേന്ദ്രങ്ങളിൽനിന്നുള്ള ഫീൽഡ് ജീവനക്കാർ വീടുകളിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ജില്ലയിലെ ബ്ലോക്കുകളിൽ രജിസ്ട്രേഷൻ നടന്നുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.