കായംകുളം: മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ക്വേട്ടഷൻ സംഘത്തിന് കായംകുളവുമായി ബന്ധമെന്ന് സൂചന. ക്വേട്ടഷൻ സംഘം സഞ്ചരിച്ച കാറിെൻറ ഉടമയെ കായംകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹ്യിദ്ദീൻ മസ്ജിദിന് സമീപത്തെ റെൻറ് എ കാർ ഉടമയാണ് കസ്റ്റഡിയിലായത്. സംഭവത്തിനുശേഷം അടൂർ ഭാഗത്ത് ഉപേക്ഷിച്ച കാർ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലായ യുവാവിന് വിവാഹസമ്മാനമായി ലഭിച്ച കാർ വാടകക്ക് ഒാടിക്കുകയായിരുന്നു. മുതുകുളെത്ത പ്രവാസി വാടകക്ക് എടുത്ത കാർ ക്വേട്ടഷൻ സംഘത്തിന് കൈമാറുകയായിരുന്നു. പ്രവാസിയുടെ ഗൾഫിലെ സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് കാർ സംഘടിപ്പിച്ച് നൽകിയതെന്നും അറിയുന്നു. കൊലക്കേസുകളിൽ അടക്കം പ്രതികളായിട്ടുള്ള കായംകുളത്തെ ക്വേട്ടഷൻ സംഘത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. സംശയനിഴലിലുള്ള പലരും ഒളിവിൽ പോയത് ഇതിന് ശക്തിപകരുന്നു. മടവൂർ തുമ്പോട് കേന്ദ്രമായ നൊസ്റ്റാൾജിയ നാടൻപാട്ട് ട്രൂപ്പിലെ ഗായകനായ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെയാണ് ചൊവ്വാഴ്ച പുലർച്ച ക്വേട്ടഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് കുട്ടനും സാരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.