നിശ്ചിത കാലയളവ് തൊഴിൽ: വിജ്ഞാപനം പിൻവലിക്കണം -കെ. ചന്ദ്രൻപിള്ള കൊച്ചി: നിശ്ചിത കാലയളവ് തൊഴിൽ ജനവിരുദ്ധമാണെന്നും ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്നും സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള. എറണാകുളം ഹൈകോടതി ജങ്ഷനിലെ ലാലൻ സ്ക്വയറിൽ ബി.ഇ.എഫ്.ഐ സംഘടിപ്പിച്ച ദുഃഖവെള്ളി ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെയും ജീവനക്കാരെയും തൊഴിലന്വേഷകരെയും ഒരുപോലെ ബാധിക്കുന്ന കേന്ദ്ര സർക്കാറിെൻറ ഇത്തരം നടപടികൾക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. സെബാസ്റ്റ്യൻ പോൾ, ബി.ഇ.എഫ്.ഐ വാർത്ത പ്രസിദ്ധീകരണം വേദിയിൽ പ്രകാശനം ചെയ്തു. പ്രസിഡൻറ് ടി. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, വി.ആർ. അനിൽകുമാർ, വി.കെ. പ്രസാദ്, വി. കൃഷ്ണൻകുട്ടി, മാധുരി, സി.ബി. വേണുഗോപാൽ, അരുൺ കുമാർ, ഡോ. എസ്. അനിൽകുമാർ, സി.ജെ. നന്ദകുമാർ, കെ.വി. ജോർജ്, ഷാജു ആൻറണി, എൻ. സനിൽ ബാബു എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി കെ.പി. സുശീൽകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.