കർദിനാൾ ഭരണഘടനയെ അപമാനിച്ചു -ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ കൊച്ചി: ഭരണഘടനയെ പരസ്യമായി തള്ളിപ്പറയുകയും അതിന് വേദപുസ്തകത്തെ ദുർവ്യാഖ്യാനം ചെയ്ത് ദേവാലയത്തിൽ വിശുദ്ധ കർമങ്ങൾ നടക്കുന്നതിനിടെ വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത കർദിനാൾ ആലേഞ്ചരി ഇന്ത്യൻ ഭരണഘടനയെയും ക്രിസ്തുദർശനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്ന് ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ മുഖ്യ ഉപദേഷ്ടാവ് ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു. എത്രയുംവേഗം അദ്ദേഹം കർദിനാൾ പദവിയും മെത്രാൻ പദവിയും രാജിവെച്ച് രാജ്യത്തെ നിയമത്തിന് കീഴടങ്ങണമെന്നും ഫെലിക്സ് ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു. സർക്കാറിനെയും വിശ്വാസ സമൂഹത്തെയും വഞ്ചിച്ച കർദിനാൾ ജോർജ് ആലഞ്ചേരിക്ക് അന്ത്യവിധിനാളിൽ മാപ്പുനൽകണമെന്നും പ്രാർഥനയുമായി കൗൺസിൽ നടത്തിയ കുരിശിെൻറ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ഹൈകോടതി ജങ്ഷനിൽനിന്ന് ആരംഭിച്ച കുരിശിെൻറ വഴി എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനമന്ദിരത്തിൽ ചെന്ന് വിമോചന പ്രാർഥന നടത്തിയശേഷം തിരികെ ഹൈകോടതി ജങ്ഷനിൽ അവസാനിച്ചു. പ്രസിഡൻറ് ലാലൻ തരകൻ അധ്യക്ഷത വഹിച്ചു. പ്രഫ. ജോസഫ് വർഗീസ്, ആേൻറാ കൊക്കാട്ട്, ജോർജ് ജോസഫ്, ഇ.ആർ. ജോസഫ്, േഹാർമിസ് തരകൻ, സി.എ. ജേക്കബ്, സി.എസ്. ജോസഫ്, പി.എ. ജോസഫ്, പോളച്ചൻ പുതുപ്പാറ, സ്റ്റാൻലി പൗലോസ്, വി.കെ ജോയ്, ജയൻ ജേക്കബ്, ലോനൻ ജോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.