കുരിശുമരണ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു

കൊച്ചി: യേശുക്രിസ്തു കുരിശുമരണം വരിച്ചതി​െൻറ സ്മരണ പുതുക്കി ൈക്രസ്തവർ ദുഃഖവെള്ളി ആചരിച്ചു. കുരിശി​െൻറ വഴി പ്രദക്ഷിണവും പീഡാനുഭവ തിരുകർമങ്ങളും ദേവാലയങ്ങളിൽ നടന്നു. എറണാകുളം സ​െൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് 3.15ന് കുരിശി​െൻറ വഴിയും നഗരികാണിക്കൽ പ്രദക്ഷിണവും നടന്നു. വൈകീട്ട് ഏഴിന് പട്ടണം ചുറ്റി കുരിശി​െൻറ വഴിയും കബറടക്കശുശ്രൂഷയും നടന്നു. ഉയിർപ്പ് തിരുനാളി​െൻറ തിരുകർമങ്ങൾ രാത്രി 11.45ന് ആരംഭിച്ചു. അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഉയിർപ്പ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. പറവൂർ കോട്ടക്കാവ് പള്ളിയിലെ തിരുകർമങ്ങളിലും സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി പങ്കെടുത്തു. പാതിരാകുർബാനക്ക് കർദിനാൾ മുഖ്യകാർമികത്വം വഹിച്ചു. എറണാകുളം സ​െൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ ആരംഭിച്ചു. കുരിശി​െൻറ വഴി, പീഡാനുഭവ സന്ദേശം എന്നിവയും നടന്നു. വൈകീട്ട് 4.30ന് കുരിശി​െൻറ ആരാധന, പ്രസംഗം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കൽ, കുരിശി​െൻറ തിരുശേഷിപ്പ് ചുംബനം തുടങ്ങിയവും നടന്നു. തിരുകർമങ്ങൾക്ക് ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. കൊച്ചി ബ്രഹ്മപുരം ചെറുകോട്ടുകുന്നേൽ സ​െൻറ് ജോർജ് യാക്കേബായ സുറിയാനി പള്ളിയിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കബാവ നേതൃത്വം നൽകി. പള്ളിമുക്ക് പുത്തൻപള്ളിയിൽ യേശുവി​െൻറ മരണരംഗം പുനരവതരിപ്പിക്കുന്ന പാസ്ക് തിരുകർമം നടന്നു. 40 വർഷത്തിനുശേഷമാണ് ഇത് അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.