തീറ്റപ്പുൽതൈ വിതരണം

പാമ്പാക്കുട: േബ്ലാക്ക് പഞ്ചായത്ത് തൊഴിലുറപ്പുമായി ചേർന്ന് ക്ഷീര കർഷകർക്ക് തീറ്റപ്പുൽ കൃഷിക്കുള്ള തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു. അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി അമ്പതിനായിരത്തോളം തൈകൾ ഉൽപാദിപ്പിച്ചിട്ടുണ്ട്. തിരുമാറാടി ഗ്രാമപഞ്ചായത്തി​െൻറ തീറ്റപ്പുൽ കൃഷിതൈ വിതരണം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സാജു, േബ്ലാക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോൾ, ഡയറി എക്സ്റ്റൻഷൻ ഒാഫിസർ ജയലഷ്മി എന്നിവർ സംസാരിച്ചു. തൈകൾ ആവശ്യമുള്ളവർ ഗ്രാമപഞ്ചായത്തുകളിലെ എൻ.ആർ.ഇ.ജി.എസ് ഒാഫിസുമായോ ക്ഷീരസംഘങ്ങളിലോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.