പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഇക്കോ ഷോപ് പ്രവര്‍ത്തനമാരംഭിച്ചു

മൂവാറ്റുപുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉൽപാദനമുള്ള പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ഇക്കോഷോപ് പ്രവര്‍ത്തനമാരംഭിച്ചു. വിവിധയിനം കൃഷിക്കാവശ്യമായ വിത്ത്, വളം എന്നിവ തികച്ചും ജൈവ രീതിയിൽ തയാര്‍ ചെയ്തു കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഇക്കോഷോപ് സഹായകരമാകും. പൈങ്ങോട്ടൂര്‍ കൃഷിഭവനോട് ചേര്‍ന്ന് തയാറാക്കിയ കെട്ടിടത്തിലാണ് ഇക്കോഷോപ് പ്രവര്‍ത്തിക്കുന്നത്. വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ജില്ലയിലാകമാനം ശ്രദ്ധയാകര്‍ഷിച്ച ഉദയം എസ്.എച്ച്.ജിയുടെ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ജൈവധാര മൂല്യവര്‍ധിത യൂനിറ്റിനാണ് ഇക്കോഷോപ്പി​െൻറ നടത്തിപ്പ് ചുമതല. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജാന്‍സി ഷാജി, വികസന സ്്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു മത്തായി, സന്തോഷ് കുമാര്‍, ബിജു ജോര്‍ജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.