മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തിലെ ദശാവതാരം ചന്ദനംചാര്‍ത്ത് വ്യാഴാഴ്ച തുടങ്ങും. തോട്ടാമറ്റം നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഭാഗവത സപ്താഹയജ്ഞം ഏപ്രില്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കും. എളങ്കുന്നപ്പുഴ ദാമോദരശര്‍മ യജ്ഞാചാര്യനാകും. വ്യാഴാഴ്ച വൈകീട്ട് 6.30ന് മത്സ്യാവതാര ദര്‍ശനം, ഏഴിന് ദീപാരാധന, വെള്ളിയാഴ്ച വൈകീട്ട് 6.30ന് കൂര്‍മാവതാരദര്‍ശനം, 31ന് വരാഹാവതാരം, വൈകീട്ട് 6.30ന് ദര്‍ശനം, ഏഴിന് ദീപാരാധന, 7.30ന് അത്താഴപൂജ, ഒന്നിന് നരസിംഹാവതാരം, രണ്ടിന് വാമനാവതാരദര്‍ശനം, മൂന്നിന് പരശുരാമാവതാരദര്‍ശനം, നാലിന് ശ്രീരാമാവതാരം, അഞ്ചിന് ബലരാമാവതാരം, ആറിന് ശ്രീകൃഷ്ണാവതാരം, ഏഴിന് കല്‍ക്കി അവതാരം, എട്ടിന് വിശ്വരൂപ ദര്‍ശനം, വൈകീട്ട് 6.30ന് ദര്‍ശനം, ഏഴിന് ദീപാരാധന, 7.30ന് അത്താഴപൂജ എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.