ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: വി.വി പാറ്റ് എത്തി, ഉപസമിതികളായി

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള വി.വി പാറ്റ് യന്ത്രങ്ങൾ ജില്ലയിലെത്തി. 154 ബൂത്തിലും ഉപയോഗിക്കാൻ 241 യന്ത്രമാണ് എത്തിയത്. ആവശ്യത്തിൽ കവിഞ്ഞുള്ളത് കരുതലായി സൂക്ഷിക്കും. വോട്ട് ചെയ്തത് ആർക്കെന്ന് വ്യക്തമാക്കുന്ന പേപ്പർ പ്രിൻറ് എടുക്കുന്ന സംവിധാനമാണ് വി.വി പാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ). മലപ്പുറം ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചവയാണ് ചെങ്ങന്നൂരിലേക്ക് സജ്ജീകരിച്ചത്. ഇവയുടെ പരിശോധന അന്തിമഘട്ടത്തിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സമിതികൾക്ക് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ടി.വി. അനുപമ രൂപം നൽകി. തെരഞ്ഞെടുപ്പ് െഡപ്യൂട്ടി കലക്ടർ എസ്. മുരളീധരൻ പിള്ളക്കാണ് മൊത്തം ചുമതല. ഇതിനുപുറമെ വിവിധ ഉപസമിതികൾക്കും രൂപംനൽകി. മാതൃക പെരുമാറ്റച്ചട്ട ലംഘനം, ചെലവ് പരിശോധന എന്നിവക്കും മറ്റുമായി നിയമിക്കുന്ന വിവിധ പരിശോധന സംഘങ്ങളുടെ ചുമതലക്കാരനായി ജൂനിയർ സൂപ്രണ്ട് മനോജിനെയും നിയമിച്ചു. നികുതി പിരിവ്; ഇന്നും നാളെയും പഞ്ചായത്ത് ഒാഫിസ് പ്രവർത്തിക്കും ചാരുംമൂട്: താമരക്കളം പഞ്ചായത്തിൽ 100ശതമാനം നികുതി പിരിവി​െൻറ ഭാഗമായി വ്യാഴം, വെള്ളി എന്നീ അവധി ദിവസങ്ങളിലും ഓഫിസ് പ്രവർത്തിക്കും. പരിപാടികൾ ഇന്ന് മണ്ണഞ്ചേരി പൊന്നാട് ശ്രീവിജയ വിലാസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഉത്സവം. തിരുവാഭരണ ഘോഷയാത്ര -വൈകു. 5.00, പ്രഭാഷണം - 7.00, പിന്നല്‍ തിരുവാതിര -രാത്രി 8.15 അരൂർ കാർത്യായനി ദേവീക്ഷേത്രം: ഉത്സവം. സംഗീതക്കച്ചേരി -വൈകു. 7.00 തഴക്കര പഞ്ചായത്ത് ഒാഫിസ് ഹാൾ: ആറ്, 17 വാർഡുകളിലെ ആരോഗ്യ ഇൻഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.