കൊച്ചി: വയനാട് മാനന്തവാടി കോളജിലെ വിദ്യാർഥിനിയായിരുന്ന അനിതയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ ഹൈകോടതി 25 വർഷം കഠിനതടവായി ഇളവ് ചെയ്തു. ഒന്നും രണ്ടും പ്രതികളായ മാനന്തവാടി പടിഞ്ഞാറേത്തറ കളത്തിൽ വീട്ടിൽ നാസർ, ചെന്നാലോട് ആസാദ് നഗർ കോളനിയിൽ ഇരട്ടവീട്ടിൽ അബ്ദുൽ ഗഫൂർ എന്നിവർക്ക് 2013 ഫെബ്രുവരി 27ന് കൽപറ്റ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ഇളവുചെയ്തത്. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്. 2011 ആഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. അനിതയെ പ്രതികൾ തിരുനെല്ലിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം ആഭരണങ്ങളും മൊബൈൽ േഫാണും കവർന്നെന്നാണ് കേസ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന നിലയിൽ ഇതിനെ കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.