നെടുമ്പാശ്ശേരി: . ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. ലക്ഷദ്വീപിൽനിന്നും കൊച്ചിയിലേക്ക് വന്ന കേന്ദ്ര സർക്കാറിെൻറ ഉടമസ്ഥതയിലെ പവൻ ഹാൻസ് കമ്പനിയുടെ ഹെലികോപ്ടറാണ് ദിശതെറ്റിയിറങ്ങിയത്. റൺവേയുടെ മധ്യഭാഗത്തുനിന്ന് 145 മീറ്റർ മാറിയാണ് ഇറങ്ങിയത്. ദിശ നിയന്ത്രിക്കുന്ന സംവിധാനം തകരാറിലായതാണ് കാരണം. ഹെലികോപ്ടറിൽ പൈലറ്റ് ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് കുറച്ചുനേരം റൺവേ അടച്ചിട്ടു. എന്നാൽ, വിമാനത്താവള സർവിസുകളെ ബാധിച്ചില്ല. ഡി.ജി.സി.എ. സംഭവത്തെക്കുറിച്ച്്് അന്വേഷണം ആരംഭിച്ചു. ഹെലികോപ്ടറിെൻറ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.